വ്യാജ ആരോപണം ഉന്നയിച്ച ബംഗ്ലാദേശ് ആരാധകൻ ടൈഗർ റോബിയെ നാട്ടിലേക്ക് തിരിച്ചയച്ചു

Anjana

Tiger Robi deportation

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിനിടെ വ്യാജ ആരോപണം ഉന്നയിച്ച ബംഗ്ലാദേശ് ആരാധകൻ ടൈഗർ റോബിയെ നാട്ടിലേക്ക് തിരിച്ചയച്ചു. പൊലീസ് കാവലിൽ ചകേരി വിമാനത്താവളത്തിലെത്തിച്ച റോബിയെ ഡൽഹി വഴി ധാക്കയിലേക്ക് അയച്ചു. റോബിയുടെ ആവശ്യപ്രകാരമാണ് നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ബംഗ്ലാദേശിന്റെ എല്ലാ മത്സരങ്ങൾക്കും സ്റ്റേഡിയത്തിൽ എത്താറുള്ള ടൈഗർ റോബി ശ്രദ്ധ ആകർഷിക്കാൻ വേണ്ടി പലപ്പോഴും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന ആളാണെന്ന് ബംഗ്ലാദേശി മാധ്യമപ്രവർത്തകൻ വ്യക്തമാക്കി. ഇന്ത്യൻ താരങ്ങളെക്കുറിച്ച് മുമ്പ് മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെപ്റ്റംബർ 18ന് ചികിത്സക്കെന്ന പേരിൽ മെഡിക്കൽ വിസയിലാണ് ടൈഗർ റോബി ബംഗാളിലെ ഹൗറയിലെത്തിയത്. തുടർന്ന് ചെന്നൈയിലേക്കും കാൺപൂരിലേക്കും ബംഗ്ലാദേശ് ടീമിന്റെ മത്സരം കാണാനായി യാത്ര ചെയ്തു. വിമാനത്താവളം വിട്ടുപോകരുതെന്ന നിബന്ധനയിലാണ് പൊലീസ് കാവലിൽ റോബിയെ ഡൽഹിയിലെത്തിച്ചത്. ഇന്ത്യൻ ആരാധകർ മർദ്ദിച്ചുവെന്ന വ്യാജ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയച്ചത്.

Story Highlights: Bangladesh fan Tiger Robi deported after false allegations against Indian fans

Leave a Comment