ആലപ്പുഴയിൽ 2025 വരെ താറാവുവളർത്തലിന് നിരോധനം: മന്ത്രി ജെ ചിഞ്ചുറാണി

ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ, 2025 വരെ താറാവുവളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടിവരുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഡൽഹിയിൽ പ്രസ്താവിച്ചു. കോഴിയ്ക്കും താറാവിനും ഓരോന്നിനും 200 രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

35 സ്പോട്ടുകൾ വളരെ നിർണായകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്, സഹമന്ത്രി ജോർജ്ജ് കുര്യൻ, സെക്രട്ടറി അൽക്ക ഉപാധ്യായ, ജോയിന്റ് സെക്രട്ടറി സരിത ചൗഹാൻ, മൃഗസംരക്ഷണ കമ്മീഷണർ ഡോ.

അഭിജിത് മിത്ര എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ചിഞ്ചുറാണി ഈ പ്രസ്താവന നടത്തിയത്. നിലവിലെ ചെലവ് കുറഞ്ഞ കുട്ടനാടൻ പരമ്പരാഗത താറാവ് വളർത്തൽ സമ്പ്രദായം നിലനിർത്തുന്നതിന് പക്ഷിപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തേണ്ടുന്ന സാഹചര്യം ഉണ്ടെന്നും അതിനായി രോഗബാധിത പ്രദേശങ്ങളിലെ താറാവുകൾക്കും കോഴികൾക്കും കേന്ദ്രസർക്കാറിന്റെ അനുമതിയോടു കൂടി പ്രതിരോധ കുത്തിവെപ്പ് നൽകുവാനുള്ള അനുകൂല തീരുമാനം ഉണ്ടാകണമെന്നും ചിഞ്ചുറാണി ആവശ്യപ്പെട്ടു.

  ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി; സംഭവം ഹൃദയസ്തംഭനം എന്ന് വരുത്തി തീർക്കാൻ ശ്രമം

കുട്ടനാടൻ തനത് താറാവ് ഇനങ്ങളായ ചാര, ചെമ്പല്ലി എന്നിവയെ കുട്ടനാടൻ താറാവ് എന്ന ഒരു പുതിയ ജനുസ്സായി അംഗീകരിക്കുന്നതിന് കേരള വെറ്ററിനറി യൂണിവേഴ്സിറ്റി പഠനം നടത്തി കേന്ദ്ര സർക്കാരിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നടപടികൾ കുട്ടനാടൻ താറാവ് വളർത്തൽ മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Related Posts
വയനാട് ഫണ്ട് തട്ടിപ്പ്: ആലപ്പുഴ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; ശബ്ദ സന്ദേശം പുറത്ത്
youth congress fund issue

വയനാട്ടിലെ ദുരിതബാധിതർക്ക് വീട് നിർമ്മിക്കുന്നതിനുള്ള ഫണ്ട് പിരിവിനെ ചൊല്ലി ആലപ്പുഴ യൂത്ത് കോൺഗ്രസ്സിൽ Read more

ആലപ്പുഴയിൽ മദ്യലഹരിയിൽ മകന്റെ മർദനമേറ്റ് അമ്മ മരിച്ചു; സംഭവം അമ്പലപ്പുഴയിൽ
drunken son assault

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യപിച്ചെത്തിയ മകന്റെ മർദനത്തിൽ അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപ്പറമ്പിൽ ആനി Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി; പോലീസ് അറസ്റ്റ് ചെയ്തു
Alappuzha Crime News

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. കഞ്ഞിപ്പാടം ആശാരി പറമ്പിൽ Read more

ആലപ്പുഴയിൽ കാറിടിച്ച് ഒരാൾ മരിച്ച സംഭവം; പോലീസ് അനാസ്ഥയെന്ന് പരാതി
Alappuzha car accident

ആലപ്പുഴ വെള്ളക്കിണറിൽ കാറിടിച്ച് ദമ്പതികൾക്ക് അപകടം. അപകടത്തിൽ ഭർത്താവ് വാഹിദ് മരിച്ചു, ഭാര്യ Read more

ആലപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയും അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും
Alappuzha daughter murder case

ആലപ്പുഴ ഓമനപ്പുഴയിൽ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിനൊപ്പം അമ്മയും അറസ്റ്റിലായി. Read more

ഓമനപ്പുഴ കൊലപാതകം: മകൾ വൈകിയെത്തിയതിന് കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
Omanapuzha murder case

ആലപ്പുഴ ഓമനപ്പുഴയിൽ മകൾ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. മകൾ വൈകിയെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് Read more

ഓമനപ്പുഴ കൊലപാതകം: വീട്ടുകാരുടെ മുന്നിലിട്ട് മകളെ കൊന്ന് പിതാവ്
Omanappuzha Murder Case

ആലപ്പുഴ ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന 29 വയസ്സുള്ള ഏയ്ഞ്ചൽ Read more

  കേരള മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷനും കോഴ്സ് കോർഡിനേറ്റർ നിയമനവും
ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി; സംഭവം ഹൃദയസ്തംഭനം എന്ന് വരുത്തി തീർക്കാൻ ശ്രമം
Alappuzha daughter murder

ആലപ്പുഴ ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി. സംഭവത്തിൽ പിതാവ് ജോസ് മോനെ പോലീസ് Read more

ആലപ്പുഴയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് കസ്റ്റഡിയിൽ
Alappuzha woman death

ആലപ്പുഴ ഓമനപ്പുഴയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏയ്ഞ്ചൽ ജാസ്മിനാണ് മരിച്ചത്. Read more

ആലപ്പുഴയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Alappuzha student death

ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാറശാല Read more