ബാലൺ ഡി ഓർ 2025 പുരസ്കാര വിജയിയെ ഇന്ന് അറിയാനാകും. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ തിയേറ്റർ ദു ഷാറ്റെലെറ്റിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11.30-ന് (ഫ്രഞ്ച് സമയം ഉച്ചയ്ക്ക് രണ്ട് മണി) പരിപാടികൾ ആരംഭിക്കും. റെഡ് കാർപെറ്റ് പരിപാടികൾക്ക് ശേഷം 12.30-ന് അവാർഡ് പ്രഖ്യാപനത്തിലേക്ക് കടക്കും.
വോട്ടിംഗിന്റെ അടിസ്ഥാനം വൈയക്തിക പ്രകടനം, ടീം നേട്ടങ്ങൾ, കരിയർ എന്നിവയാണ്. അതേസമയം ബാലൺ ഡി ഓർ പുരസ്കാര ജേതാക്കൾക്ക് പ്രൈസ് മണി ലഭ്യമല്ല. പൂർണ്ണമായും സ്വർണ്ണത്തിൽ നിർമ്മിക്കാത്ത 3500 ഡോളർ വിലമതിക്കുന്ന ട്രോഫിയാണ് സമ്മാനമായി ലഭിക്കുക.
ഈ വർഷത്തെ പുരസ്കാരങ്ങൾ ഇവയാണ്: പുരുഷന്മാരുടെ ബാലൺ ഡി ഓർ (മികച്ച പുരുഷ താരം- 2024- 25), വനിതകൾക്കുള്ള ബാലൺ ഡി ഓർ, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള കോപ ട്രോഫി (മികച്ച യുവതാരം) എന്നിവ നൽകും.
കൂടാതെ പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള യാഷിൻ ട്രോഫി (മികച്ച ഗോൾ കീപ്പർ), പുരുഷന്മാരുടെയും സ്ത്രീകളുടെയും ഗെർഡ് മുള്ളർ ട്രോഫി (മികച്ച ഗോൾ വേട്ടക്കാരൻ) എന്നിവയും നൽകും. പുരുഷന്മാരുടെയും സ്ത്രീകളുടെയും യോഹാൻ ക്രൈഫ് ട്രോഫി (മികച്ച കോച്ച്), പുരുഷന്മാരുടെയും സ്ത്രീകളുടെയും ക്ലബ് ഓഫ് ദ ഇയർ പുരസ്കാരവും നൽകും. സോക്രട്ടീസ് അവാർഡ് ആണ് മറ്റൊരു പുരസ്കാരം.
സാധ്യത പട്ടികയിൽ പിഎസ്ജിയുടെ ഔസ്മാനെ ഡെംബലെ, ബാഴ്സലോണയുടെ ലാമിനി യമാൽ, റഫിഞ്ഞ എന്നിവർ മുൻ സ്ഥാനങ്ങളിലുണ്ട്. ഫിഫ റാങ്കിംഗിൽ ആദ്യ 100 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിലെ 100 സ്പോർട്സ് മാധ്യമപ്രവർത്തകരാണ് വോട്ട് ചെയ്യുന്നത്.
ഇന്ന് രാത്രി ബാലൺ ഡി ഓർ 2025 പുരസ്കാര വിജയിയെ അറിയാം. പാരീസിലെ തിയേറ്റർ ദു ഷാറ്റെലെറ്റിൽ ഇന്ത്യൻ സമയം 11.30-ന് ചടങ്ങുകൾ ആരംഭിക്കും. വൈയക്തിക പ്രകടനം, ടീം നേട്ടങ്ങൾ, കരിയർ എന്നിവ അടിസ്ഥാനമാക്കിയാണ് വോട്ടിംഗ്.
പുരുഷ, വനിതാ താരങ്ങൾക്കുള്ള ബാലൺ ഡി ഓർ പുരസ്കാരങ്ങൾ, മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി, മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി എന്നിവയും സമ്മാനിക്കും.
Story Highlights: Ballon d’Or 2025 winner to be announced tonight in Paris, with awards for both men and women, as well as trophies for best young player and goalkeeper.