മെസ്സി-റൊണാൾഡോ ഇല്ലാതെ ബാലൻ ഡി ഓർ; പുതുമുഖങ്ങൾക്ക് അവസരം

Anjana

Ballon d'Or 2024

ഇന്ന് പാരിസിൽ നടക്കുന്ന ബാലൻ ഡി ഓർ പുരസ്കാര ദാന ചടങ്ങിന് പുതിയ മുഖം. ലയണല്‍ മെസിയും ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും ഇല്ലാത്ത ആദ്യ ചടങ്ങിനാണ് പാരിസ് സാക്ഷ്യം വഹിക്കുക. മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരത്തിന് റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയർ, മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രി, ഇന്റർ മിലാന്റെ ലൗട്ടോരോ മാർട്ടിനസ് എന്നിവരാണ് മുന്നിൽ.

വനിതാ വിഭാഗത്തിൽ ബാഴ്സലോണയുടെ ഐതാന ബോൺമാറ്റി തുടർച്ചയായ രണ്ടാം വർഷവും പുരസ്കാരം നേടാനാണ് സാധ്യത. മികച്ച ഗോൾകീപ്പർ, പരിശീലകർ, യുവതാരങ്ങൾ എന്നീ വിഭാഗങ്ങളിലും പുരസ്കാരം നൽകും. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ സംഘടിപ്പിക്കുന്ന ചടങ്ങ് ഇന്ത്യൻ സമയം രാത്രി 12:30 ന് ആരംഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏറ്റവും കൂടുതൽ തവണ (8) ബാലൻ ഡി ഓർ നേടിയ താരമാണ് മെസ്സി. 2009 മുതൽ 2023 വരെയുള്ള കാലയളവിൽ മെസി എട്ട് തവണ പുരസ്‌കാരം നേടി. കഴിഞ്ഞ വർഷം അർജന്‍റീന ലോകകപ്പ് നേടിയതിന് പിന്നാലെ മെസി വീണ്ടും പുരസ്കാരം സ്വന്തമാക്കി. റൊണാള്‍ഡോയ്ക്ക് ആറ് തവണ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇരുവരും ഇല്ലാത്ത ആദ്യ ചടങ്ങിൽ പുതിയ താരങ്ങൾക്ക് അവസരം ലഭിക്കും.

Story Highlights: Ballon d’Or 2024 to be awarded without Messi and Ronaldo, new faces in contention

Leave a Comment