ബാലഭാസ്കർ: വയലിൻ തന്ത്രികളിലൂടെ മലയാളി മനസ്സ് കീഴടക്കിയ സംഗീത പ്രതിഭ

Anjana

Balabhaskar violin maestro

മലയാളികളുടെ ഹൃദയം കീഴടക്കിയ ‘വയലിനിസ്റ്റ് ബാലഭാസ്‌കര്‍’ എന്ന കലാകാരന്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇമ്പമേറിയ ഈണങ്ങളിലൂടെ ജനമനസ്സുകളിൽ സ്ഥാനം നേടി. വയലിന്‍ തന്ത്രികളില്‍ ബാലഭാസ്‌കര്‍ വിരലോടിച്ചപ്പോഴൊക്കെയും മലയാളി മനസറിഞ്ഞ് അത് ആസ്വാദിക്കുകയായിരുന്നു. അദ്ദേഹം വയലിനില്‍ തൊട്ടപ്പോഴൊക്കെയും അവിടെ വിസ്മയം പിറന്നിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പതിനേഴാമത്തെ വയസില്‍ ‘മംഗല്ല്യപ്പല്ലക്ക്’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തുന്നത്. എണ്ണിയാലൊടുങ്ങാത്ത വേദികളിലും രാജ്യാന്തര തലത്തിലും ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനങ്ങളിലൂടെ ബാലഭാസ്‌കര്‍ എന്നും മലയാളികള്‍ക്കൊരു വിസ്മയമായി മാറി. ഇലക്ട്രിക് വയലിനുമായി ബാലഭാസ്‌കര്‍ വേദിയിലെത്തിയപ്പോഴെല്ലാം മലയാളികള്‍ അമ്പരപ്പോടെ ആ മാന്ത്രികസ്പര്‍ശം കേട്ടിരുന്നു.

2018 സെപ്റ്റംബര്‍ 25ന് ബാലഭാസ്‌കറും കുടുംബവും തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തില്‍പ്പെട്ടു. ഒട്ടും നിനച്ചിരിക്കാതെ മരണം ഒരു വാഹനാപകടത്തിന്റെ രൂപത്തിലെത്തി ആ സംഗീതത്തെ കവര്‍ന്നെടുത്തു. ഈണവും താളവും മുറിയാതെ ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കേരളം കാത്തിരുന്നെങ്കിലും പ്രാര്‍ഥനകള്‍ വിഫലമാക്കി ഒക്ടോബര്‍ രണ്ടിന് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്‌കര്‍ വിടവാങ്ങുകയായിരുന്നു. ഇന്നും ആ മരണം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ബാലഭാസ്‌കറെന്ന അതുല്യപ്രതിഭ വിടപറഞ്ഞിട്ട് ഇന്നേക്ക് ആറ് വര്‍ഷം തികഞ്ഞിരിക്കുകയാണ്.

  മലയാള സിനിമയ്ക്ക് അഭിമാനമായി 'ഐഡന്റിറ്റി'; കേരളത്തിലും തമിഴ്നാട്ടിലും വൻ വിജയം

Story Highlights: Remembering Balabhaskar: The violin maestro who captivated Malayali hearts with his magical music

Related Posts
പത്തനംതിട്ടയിൽ ദാരുണ വാഹനാപകടം: ഹണിമൂണിൽ നിന്ന് മടങ്ങിയ നവദമ്പതികൾ ഉൾപ്പെടെ നാലുപേർ മരിച്ചു
Pathanamthitta car accident

പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ സംഭവിച്ച വാഹനാപകടത്തിൽ നവദമ്പതികളായ അനുവും നിഖിലും ഉൾപ്പെടെ നാലുപേർ Read more

ബാലഭാസ്കറിന്റെ മരണം: ലക്ഷ്മിക്ക് പിന്തുണയുമായി ഇഷാൻ ദേവും ജീനയും
Balabhaskar death controversy

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയെ പിന്തുണച്ച് ഗായകൻ ഇഷാൻ Read more

വടകര അപകടം: പ്രതിയുടെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് ദൃഷാനയുടെ കുടുംബം
Vadakara car accident

വടകരയിലെ വാഹനാപകടത്തിൽ കോമയിലായ ഒൻപത് വയസ്സുകാരി ദൃഷാനയുടെ കുടുംബം നീതി ആവശ്യപ്പെടുന്നു. പ്രതിയായ Read more

  ഐശ്വര്യ ലക്ഷ്മി തുറന്നു പറയുന്നു: സിനിമാ ജീവിതത്തിലെ വെല്ലുവിളികളും കുടുംബ പിന്തുണയും
കളർകോട് അപകടം: ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ നില മെച്ചപ്പെട്ടു; മരണസംഖ്യ ആറായി
Alappuzha car accident

കളർകോട് അപകടത്തിൽ പരുക്കേറ്റ നാല് വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ് റിപ്പോർട്ട് Read more

ആലപ്പുഴ വാഹനാപകടം: ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരം; അപകടകാരണങ്ങൾ വെളിപ്പെടുത്തി റിപ്പോർട്ട്
Alappuzha car accident

ആലപ്പുഴയിലെ വാഹനാപകടത്തിൽ പരുക്കേറ്റ മെഡിക്കൽ വിദ്യാർത്ഥി ആൽവിൻ ജോർജിന്റെ നില അതീവ ഗുരുതരം. Read more

ആലപ്പുഴ അപകടം: വാഹനം വാടകയ്ക്കല്ല, സൗഹൃദത്തിന്റെ പേരിൽ നൽകിയതെന്ന് ഉടമ
Alappuzha car accident

ആലപ്പുഴയിലെ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികൾക്ക് കാർ നൽകിയത് വാടകയ്ക്കല്ലെന്ന് ഉടമ വ്യക്തമാക്കി. സൗഹൃദത്തിന്റെ Read more

ആലപ്പുഴ കളര്‍കോട് വാഹനാപകടം: കനത്ത മഴയും ഓവര്‍ലോഡും കാരണമെന്ന് കളക്ടര്‍
Alappuzha car accident

ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിന് കാരണം കനത്ത മഴയും വാഹനത്തിലെ ഓവര്‍ലോഡുമാണെന്ന് ജില്ലാ കളക്ടര്‍ Read more

ബാലഭാസ്കറിന്റെ മരണം കൊലപാതകം; സ്വർണക്കടത്ത് സംഘത്തിന്റെ പങ്കുണ്ടെന്ന് കുടുംബം
Balabhaskar murder allegation

വയലനിസ്റ്റ് ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആവർത്തിച്ചു. സ്വർണക്കടത്ത് സംഘമാണ് പിന്നിലെന്ന് പിതാവ് Read more

  ബോബി ചെമ്മണൂരിനെതിരായ പരാതിയിൽ ഹണി റോസിന് പിന്തുണയുമായി സീമ ജി നായർ; പണം എല്ലാത്തിനും പരിഹാരമല്ലെന്ന് നടി
പെരിന്തൽമണ്ണ സ്വർണ്ണക്കവർച്ച: ബാലഭാസ്കറിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ
Perinthalmanna gold heist

പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയിൽ നിന്ന് മൂന്നര കിലോ സ്വർണം തട്ടിയ കേസിൽ ബാലഭാസ്കറിന്റെ Read more

ബാലഭാസ്കറിന്റെ മുൻ ഡ്രൈവർ സ്വർണ്ണക്കവർച്ച കേസിൽ അറസ്റ്റിൽ
Balabhaskar driver gold theft

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മുൻ ഡ്രൈവർ അർജുൻ പെരിന്തൽമണ്ണയിൽ നടന്ന സ്വർണ്ണക്കവർച്ച കേസിൽ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക