ഇന്തോനേഷ്യയിലെ ബാഡ്മിന്റൻ മത്സരത്തിനിടെ 17 വയസ്സുകാരനായ ചൈനീസ് താരം ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഴാങ് ഷിജി എന്ന കായികതാരം കോർട്ടിൽ കുഴഞ്ഞുവീണു. അടിയന്തരമായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മരണകാരണം വ്യക്തമല്ലെന്ന് ചൈനീസ് ബാഡ്മിന്റൻ അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ വർഷം ചൈനയുടെ ജൂനിയർ ടീമിൽ അംഗമായ ഴാങ് ഷിജി, ഈ വർഷം ആദ്യം ഡച്ച് ജൂനിയർ ഇന്റർനാഷണൽ കിരീടം നേടിയിരുന്നു. താരത്തിന്റെ മരണം ബാഡ്മിന്റൻ ലോകത്തിന് തീരാനഷ്ടമാണെന്ന് ഏഷ്യൻ ബാഡ്മിന്റൻ അസോസിയേഷനും ഇന്തോനേഷ്യ ബാഡ്മിന്റൻ അസോസിയേഷനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.