അസാധാരണ വൈകല്യം: നവജാതശിശു ഗുരുതരാവസ്ഥയിൽ

Anjana

baby disabilities

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നവംബർ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാർ സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിന് ജനനം. കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഇന്ന് രാവിലെയാണ് വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവർത്തനത്തിൽ തകരാറുണ്ടെന്ന് വിദഗ്ധ ഡോക്ടർമാർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുഞ്ഞിന്റെ കണ്ണും ചെവിയും യഥാസ്ഥാനത്തല്ല, വായ തുറക്കുന്നില്ല, മലർത്തികിടത്തിയാൽ നാവ് ഉള്ളിലേക്ക് പോകും എന്നീ അവസ്ഥകളാണുള്ളത്. കൈക്കും കാലിനും വളവുമുണ്ട്. ഗർഭകാലത്തെ സ്കാനിംഗിൽ ഈ വൈകല്യങ്ങൾ കണ്ടെത്താൻ കഴിയാതിരുന്നത് വലിയ പ്രതിഷേധത്തിന് കാരണമായി. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.

കുഞ്ഞിന്റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയതിന് നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുകളായ ഡോ. ഷേർലി, ഡോ. പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവൻ സ്കാനിംഗ് കേന്ദ്രങ്ങളിലും സ്പെഷ്യൽ ബ്രാഞ്ച് പരിശോധന നടത്തി.

  ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതിനെതിരെ കുടുംബം; നിയമനടപടിയുമായി മുന്നോട്ട്

Story Highlights: A baby born with severe disabilities in Alappuzha is in critical condition at Vandanam Medical College.

Related Posts
കേരള വനിതാ ബാസ്കറ്റ്ബോൾ ടീമിന് ആലപ്പുഴയിൽ വമ്പിച്ച സ്വീകരണം
Kerala women's basketball

49-ാമത് നാഷണൽ സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ കേരള വനിതാ Read more

മുസ്ലിം ലീഗ് പരിപാടിയിൽ നിന്ന് ജി. സുധാകരൻ വിട്ടുനിന്നു; വിവാദം
G. Sudhakaran

ആലപ്പുഴയിൽ നടന്ന മുസ്ലിം ലീഗ് സെമിനാറിൽ നിന്ന് ജി. സുധാകരൻ വിട്ടുനിന്നു. പരിപാടിയിൽ Read more

ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയതയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ ശക്തമായ വിമർശനം
CPI(M) factionalism

ആലപ്പുഴയിലെ സിപിഐഎമ്മിലെ വിഭാഗീയതയെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. നേതാക്കൾ തമ്മിലുള്ള Read more

  മുസ്ലിം ലീഗ് പരിപാടിയിൽ നിന്ന് ജി. സുധാകരൻ വിട്ടുനിന്നു; വിവാദം
ആലപ്പുഴയില്‍ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ സൗജന്യമാക്കി; മന്ത്രി സജി ചെറിയാന്‍ ഇടപെട്ടു
free treatment disabled child Alappuzha

ആലപ്പുഴയില്‍ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി. മന്ത്രി സജി ചെറിയാന്റെ Read more

ആലപ്പുഴയിൽ ദുരന്തം: മാതാവിന്റെ മരണാനന്തര ചടങ്ങിന് മുന്നോടിയായി മകൻ അപകടത്തിൽ മരിച്ചു
Alappuzha bike accident

ആലപ്പുഴയിൽ മാതാവിന്റെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ ബൈക്കപകടത്തിൽ മരിച്ചു. മംഗലം മനയിലെ Read more

ആലപ്പുഴയിൽ വൈകല്യത്തോടെ ജനിച്ച കുഞ്ഞിന് അടിയന്തര വിദഗ്ധ ചികിത്സ വേണമെന്ന് മെഡിക്കൽ ബോർഡ്
Alappuzha baby disabilities

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിന് അടിയന്തര വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് മെഡിക്കൽ Read more

ആലപ്പുഴയിൽ വീട്ടുമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട വയോധിക തെരുവുനായയുടെ ആക്രമണത്തിൽ മരിച്ചു
elderly woman killed stray dog Alappuzha

ആലപ്പുഴ ആറാട്ടുപുഴയിൽ 81 വയസ്സുള്ള കാർത്യായനിയമ്മയെ തെരുവുനായ കടിച്ചുകൊന്നു. വീട്ടുകാർ പുറത്തുപോകുമ്പോൾ വയോധികയെ Read more

  വാളയാർ കേസ്: സിബിഐ കുറ്റപത്രം പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമെന്ന് നീതിസമരസമിതി
ആലപ്പുഴയിൽ ദാരുണം: തെരുവുനായയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു
stray dog attack Kerala

ആലപ്പുഴ ആറാട്ടുപുഴയിൽ 81 വയസ്സുള്ള കാർത്യായനിയെ തെരുവുനായ കടിച്ചുകൊന്നു. വീട്ടുമുറ്റത്തിരുന്ന സമയത്താണ് ആക്രമണം Read more

ആലപ്പുഴയിൽ ‘പ്രയുക്തി 2025’ തൊഴിൽമേള; 50-ലധികം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും
Alappuzha Job Fair 2025

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജും ചേർന്ന് 'പ്രയുക്തി Read more

ആലപ്പുഴയിൽ തൊഴിലവസരങ്ങൾ; എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജിൽ പുതിയ കോഴ്സുകൾ
Alappuzha job opportunities

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി 51 തൊഴിലവസരങ്ങൾ. ഡിസംബർ 19-ന് അഭിമുഖം. എസ്.ആർ.സി. Read more

Leave a Comment