ദംഗൽ സിനിമയിൽ നിന്ന് ഫോഗട്ട് കുടുംബത്തിന് ലഭിച്ചത് വെറും ഒരു കോടി; വെളിപ്പെടുത്തലുമായി ബബിത ഫോഗട്ട്

Anjana

Babita Phogat Dangal earnings

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ‘ദംഗൽ’ എന്ന ചിത്രത്തിൽ നിന്ന് തങ്ങളുടെ കുടുംബത്തിന് ലഭിച്ച തുക വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫോഗട്ട്. ആമിർ ഖാൻ നിർമ്മിച്ച ഈ ചിത്രം ലോക ബോക്സോഫീസിൽ 2000 കോടിയിലേറെ സമ്പാദിച്ചപ്പോൾ, ഫോഗട്ട് കുടുംബത്തിന് ലഭിച്ചത് വെറും ഒരു കോടി രൂപ മാത്രമാണെന്ന് ബബിത വെളിപ്പെടുത്തി.

2016-ൽ റിലീസ് ചെയ്ത ‘ദംഗൽ’ ഗുസ്തി പ്രമേയമാക്കിയ ചിത്രമാണ്. നിതീഷ് തിവാരി സംവിധാനം ചെയ്ത ഈ സിനിമ ഗീത, ബബിത, അവരുടെ കർക്കശക്കാരനായ അച്ഛൻ മഹാവീർ ഫോഗട്ട് എന്നിവരുടെ ജീവിത കഥ പറയുന്നു. ഇന്ത്യയ്ക്ക് പുറമേ ചൈനയിൽ നിന്നും മറ്റുമായി വൻ ആരാധകരെയും ഈ ചിത്രം സൃഷ്ടിച്ചു, ആമിർ ഖാന് വൻ പ്രശംസയും നേടിക്കൊടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരു അഭിമുഖത്തിനിടെയാണ് ബബിത ഈ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ, ആമിർ ഖാൻ അർഹമായ പ്രതിഫലം നൽകാതിരുന്നത് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന് അവർ നിഷേധാത്മകമായി പ്രതികരിച്ചു. തന്റെ പിതാവ് പറഞ്ഞിട്ടുള്ളത് പണത്തേക്കാൾ വലുത് ആളുകളുടെ സ്നേഹവും ആദരവുമാണെന്നും ബബിത കൂട്ടിച്ചേർത്തു.

Story Highlights: Babita Phogat reveals her family received only 1 crore from Aamir Khan’s ‘Dangal’ which earned over 2000 crores worldwide.

Leave a Comment