ബാഹുബലി വീണ്ടും തിയേറ്ററുകളിൽ; റീ റിലീസിലും റെക്കോർഡ് കളക്ഷൻ

നിവ ലേഖകൻ

Baahubali re-release

ഇന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് ബാഹുബലി. ഈ സിനിമ വീണ്ടും റിലീസായിരിക്കുകയാണ്. രണ്ട് ഭാഗങ്ങളും ചേർത്തൊരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും തിയേറ്ററുകളിൽ ഉണ്ടാക്കിയ ആവേശം ഒട്ടും കുറയാതെ വീണ്ടും എത്തിയിരിക്കുകയാണ്. ബാഹുബലി ആദ്യ ഭാഗം 10 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് സിനിമ വീണ്ടും റിലീസ് ചെയ്തത്. തെലുങ്ക് സിനിമയുടെയും തെന്നിന്ത്യൻ സിനിമയുടെയും തലവര മാറ്റിയ എസ്.എസ്. രാജമൗലി ചിത്രമായിരുന്നു ബാഹുബലി.

ഇന്ത്യയിലെ എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് റെക്കോഡുകൾ ഈ സിനിമ അന്നേ കരസ്ഥമാക്കിയിരുന്നു. ഇപ്പോൾ ഇതാ, വീണ്ടും റിലീസ് ചെയ്തപ്പോഴും ചിത്രം ചരിത്രം കുറിക്കുകയാണ്. 3.45 മണിക്കൂർ ദൈർഘ്യമുള്ള സിനിമ കാഴ്ചക്കാരെ ഒട്ടും മുഷിപ്പിക്കുന്നില്ല എന്നത് മാത്രമല്ല, ഇപ്പോൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന മിക്ക സിനിമകളേക്കാളും മികച്ച പ്രതികരണമാണ് ബാഹുബലിക്ക് ലഭിക്കുന്നത്.

റീ റിലീസിലും മികച്ച പ്രതികരണം നേടിയ ബാഹുബലി ആരാധകരെ ആവേശത്തിലാഴ്ത്തി മുന്നേറുകയാണ്. രണ്ട് ഭാഗങ്ങളെയും ചേർത്ത് ഒറ്റ സിനിമയായാണ് ചിത്രം ഇന്നലെ വീണ്ടും തിയേറ്ററുകളിൽ എത്തിയത്.

കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 10.4 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. അതേസമയം, ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 12.35 കോടി രൂപയാണ്. വിദേശത്തുനിന്നും ഏകദേശം 4 കോടി രൂപയാണ് കളക്ഷൻ ലഭിച്ചത്.

ആഗോള ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയ ഓപ്പണിംഗ് കളക്ഷൻ 16.35 കോടി രൂപയാണ്. റീ റിലീസ് ചെയ്ത ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ ആണിത്.

Story Highlights: ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ചേർത്ത് റീ റിലീസ് ചെയ്തപ്പോൾ 16.35 കോടി രൂപ കളക്ഷൻ നേടി.

Related Posts
രൺവീർ സിങ്ങിന്റെ ‘ധുരന്ധർ’ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്; ആദ്യ ദിനം നേടിയത് 27 കോടി!
Dhurandhar box office collection

രൺവീർ സിങ്ങിന്റെ 'ധുരന്ധർ' എന്ന ചിത്രം ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടി. Read more

ധനുഷിന്റെ ‘തേരേ ഇഷ്ക് മേം’ ബോക്സോഫീസിൽ കുതിപ്പ്; മൂന്ന് ദിവസത്തിനുള്ളിൽ 50 കോടി കളക്ഷൻ
Tere Ishk Mein collection

ധനുഷ് നായകനായി എത്തിയ ബോളിവുഡ് ചിത്രം 'തേരേ ഇഷ്ക് മേം' ബോക്സോഫീസിൽ മികച്ച Read more

ദിൻജിത്ത് അയ്യത്താന്റെ ‘എക്കോ’ ബോക്സ് ഓഫീസിൽ തരംഗം; ഒരാഴ്ചയിൽ നേടിയത് 20.5 കോടി!
Echo movie collection

ദിൻജിത്ത് അയ്യത്താന്റെ സംവിധാനത്തിൽ സന്ദീപ് പ്രദീപ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'എക്കോ' തിയേറ്ററുകളിൽ Read more

കാന്താര: ചാപ്റ്റർ വൺ ഛാവയെ മറികടന്നു; 2025-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രം
Kantara Chapter One

റിഷഭ് ഷെട്ടിയുടെ 'കാന്താര: ചാപ്റ്റർ വൺ' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ചിത്രം Read more

34 വർഷങ്ങൾക്ക് ശേഷം ‘അമരം’ വീണ്ടും ബിഗ് സ്ക്രീനിൽ: റീ റിലീസ് പ്രഖ്യാപിച്ചു
Amaram Re-release

ലോഹിതദാസിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'അമരം' വീണ്ടും റിലീസിനൊരുങ്ങുന്നു. Read more

കാന്താര ചാപ്റ്റർ വൺ: 20 ദിവസം കൊണ്ട് 547 കോടി രൂപ കളക്ഷൻ നേടി
Kantara Chapter One collection

കാന്താര ചാപ്റ്റർ വൺ എന്ന സിനിമ 20 ദിവസം കൊണ്ട് 547 കോടി Read more

‘കാന്താര ചാപ്റ്റർ 1’: ആഗോള ബോക്സ് ഓഫീസിൽ 500 കോടി നേടി റിഷഭ് ഷെട്ടിയുടെ ചിത്രം
Kantara Chapter 1 collection

റിഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ 1' ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 500 കോടി Read more

മോഹൻലാൽ ചിത്രം ‘ഗുരു’ വീണ്ടും തിയേറ്ററുകളിലേക്ക്!
Guru Re-release

മോഹൻലാൽ ചിത്രം 'ഗുരു' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. 1997ൽ രാജീവ് അഞ്ചൽ സംവിധാനം Read more

ഒരാഴ്ചയിൽ 300 കോടി! ‘കാന്താര ചാപ്റ്റർ വൺ’ റെക്കോർഡ് കളക്ഷനുമായി മുന്നേറുന്നു
Kantara Chapter One

"കാന്താര ചാപ്റ്റർ വൺ" റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ 300 കോടി രൂപ കളക്ഷൻ Read more

‘തുടരും’ റെക്കോർഡ് തകർത്ത് ‘ലോക’; മലയാള സിനിമയിൽ പുതിയ നാഴികക്കല്ല്
highest grossing film

'ലോക' സിനിമ, കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയായി മാറി. Read more