മലയാളി എഴുത്തുകാർക്കെതിരെ വിവാദ പരാമർശവുമായി സാഹിത്യകാരൻ ബി ജയമോഹൻ രംഗത്തെത്തി. മലയാളി എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. ഷാർജ പുസ്തകോത്സവത്തിൽ മലയാളി യുവാക്കളെക്കുറിച്ചുള്ള തന്റെ മുൻ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണെന്ന് ജയമോഹൻ അഭിപ്രായപ്പെട്ടു. തമിഴ്നാട്ടുകാരെയും താൻ വിമർശിച്ചിട്ടുണ്ടെന്നും എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് ആരുടേയും അംഗീകാരം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പെറുക്കി’ എന്ന വാക്കിന് താൻ ഉദ്ദേശിച്ച അർത്ഥം നിയമത്തിന്റെ ഉള്ളിൽ നിൽക്കാത്ത ആൾ എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടിലെ കാടുകളിൽ മദ്യപാനം നിയമവിരുദ്ധമാണെന്നും അത്തരം പ്രവർത്തനങ്ങളെ പ്രകീർത്തിക്കുന്ന സിനിമകൾക്കെതിരെ പ്രതിഷേധിക്കേണ്ടതാണെന്നും ജയമോഹൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ കൂടുതൽ മലയാളികൾ ബോട്ടിൽ എറിയുന്നത് പ്രശ്നമാണെന്ന് മനസ്സിലാക്കിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: B Jeyamohan makes controversial remarks against Malayalam writers, accusing them of drinking and littering in Tamil Nadu forests.