ഷാർജയിൽ മരിച്ച അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്

Atulya death case

കൊല്ലം◾: ഷാർജയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഭർത്താവിന്റെ പീഡനം മൂലമാണ് അതുല്യ ആത്മഹത്യ ചെയ്തതെന്ന് പിതാവ് രാജശേഖരൻ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. അതുല്യയുടേത് ആത്മഹത്യയാണെന്നുള്ള ഫോറൻസിക് ഫലം ഇന്നലെ ലഭിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് റീ പോസ്റ്റ്മോർട്ടം ചെയ്യുമെന്നും പിതാവ് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി കുടുംബം ഷാർജ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ മാസം 19-ന് പുലർച്ചെയാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ന് പൂർത്തിയാകും. കൊല്ലം തേവലക്കര സ്വദേശിയാണ് അതുല്യ.

അതുല്യയുടെ ഭർത്താവ് സതീഷ് നീചമായ പ്രവർത്തികളാണ് തുടർന്നുകൊണ്ടിരുന്നത് എന്ന് രാജശേഖരൻ ആരോപിച്ചു. മകൾ അനുഭവിച്ച പീഡനങ്ങൾ തനിക്ക് നേരിട്ട് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നും മകൾ ജീവന് വേണ്ടി അവന്റെ മുന്നിൽ യാചിക്കുന്നതാണ് കണ്ടിട്ടുള്ളത്. അർഹമായ ശിക്ഷ വാങ്ങി കൊടുക്കാൻ നിയമസംവിധാനങ്ങൾ മുന്നിട്ടിറങ്ങണമെന്നും രാജശേഖരൻ ആവശ്യപ്പെട്ടു.

മകൾ ആത്മഹത്യ ചെയ്യുമെന്ന് താൻ ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് രാജശേഖരൻ വ്യക്തമാക്കി. ഒരു കാരണവശാലും അങ്ങനെ സംഭവിക്കില്ല. ഇതിൽ കൂടുതൽ അന്വേഷണം നടക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പൊലീസിൽ തനിക്ക് വിശ്വാസമുണ്ട്.

  ഷാർജയിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതകൾ ബാക്കി

ക്രൂരപീഡനം നടന്നിരുന്നുവെന്നും പീഡനത്തിന് ഒടുവിലാണ് മകൾ ആത്മഹത്യ ചെയ്തതെന്നും രാജശേഖരൻ ആരോപിച്ചു. ഭർത്താവ് പറഞ്ഞതെല്ലാം കളവാണെന്ന് തെളിഞ്ഞു. മർദ്ദിച്ച് അവശയാക്കിയതിന് പിന്നാലെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതുല്യയുടെ മരണം മകളെ ഇതുവരെ അറിയിച്ചിട്ടില്ല. മകൾ അനുഭവിച്ച പീഡനങ്ങൾ തനിക്ക് നേരിട്ട് ബോധ്യമുണ്ടെന്നും പിതാവ് കൂട്ടിച്ചേർത്തു. എന്നും മകൾ ജീവനുവേണ്ടി അവന് മുന്നിൽ യാചിക്കുന്നതാണ് കണ്ടിട്ടുള്ളത്.

അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിച്ച് റീ പോസ്റ്റ്മോർട്ടം ചെയ്യുമെന്നും പിതാവ് അറിയിച്ചു.

Story Highlights : Atulya’s body to be brought home today from Sharjah

Story Highlights: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും: ഭർത്താവിനെതിരെ ആരോപണവുമായി പിതാവ്.

Related Posts
ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഷിംന ജീവനൊടുക്കിയെന്ന് സഹോദരൻ; കേസ് എടുത്ത് പോലീസ്
Shimna suicide case

കോഴിക്കോട് മാറാട് ഭർതൃവീട്ടിൽ ഷിംന ജീവനൊടുക്കിയ സംഭവം ദാരുണമാണ്. ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെയാണ് Read more

  അമ്മ സ്വപ്നത്തിൽ വന്ന് വിളിച്ചു; NEET പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാർത്ഥി ജീവനൊടുക്കി
ഭർത്താവിന്റെ പീഡനം സഹിക്ക വയ്യാതെ ഷിംന ജീവനൊടുക്കിയെന്ന് പിതാവ്
domestic abuse suicide

കോഴിക്കോട് മാറാട് ഭർതൃവീട്ടിൽ ഷിംനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെ മർദ്ദനം Read more

മാറാട് യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
Marad woman suicide

കോഴിക്കോട് മാറാട് സ്വദേശിനിയായ ഷിംനയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കുടുംബം ആരോപണം ഉന്നയിച്ചു. ഭർത്താവ് Read more

അമ്മ സ്വപ്നത്തിൽ വന്ന് വിളിച്ചു; NEET പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാർത്ഥി ജീവനൊടുക്കി
NEET aspirant suicide

മഹാരാഷ്ട്രയിലെ സോളാപൂരിൽ 16 വയസ്സുള്ള വിദ്യാർത്ഥിയെ അമ്മാവന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. Read more

ഷാർജയിൽ മലയാളി യുവതികൾ ജീവനൊടുക്കിയ സംഭവം; പ്രവാസി കുടുംബങ്ങൾക്ക് കൗൺസിലിംഗുമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ
Sharjah Indian Association

ഷാർജയിൽ പ്രവാസി കുടുംബങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കൗൺസിലിംഗ് സേവനങ്ങളുമായി Read more

ഷാർജയിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; ദുരൂഹത നീക്കണമെന്ന് കുടുംബം
Athulya death case

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തെക്കുംഭാഗം സ്വദേശി അതുല്യ (30)യുടെ മൃതദേഹം Read more

ഭർതൃവീട്ടിൽ റീമ അടിമപ്പണി ചെയ്തു; ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ സത്യം: പിതാവ്
Reema suicide case

കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമ ഭർതൃവീട്ടിൽ അടിമത്വം നേരിട്ടെന്ന് പിതാവ് മോഹനൻ. Read more

  ഭർത്താവിന്റെ പീഡനം സഹിക്ക വയ്യാതെ ഷിംന ജീവനൊടുക്കിയെന്ന് പിതാവ്
വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് പ്രവാസലോകം; ഷാർജയിൽ അനുസ്മരണ യോഗം
VS Achuthanandan

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ യോഗം ഷാർജയിൽ സംഘടിപ്പിച്ചു. ഷാർജ മാസിന്റെ Read more

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ സംസ്കാരം ഇന്ന്
Sharjah Vipanchika death

ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്കാരം ഇന്ന്. കേരളപുരത്തെ Read more

കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ പുഴയിൽ ചാടിയ യുവതിയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
kannur river suicide

കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ പുഴയിൽ കുഞ്ഞുമായി ചാടിയ സംഭവത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെമ്പല്ലിക്കുളം Read more