കാണ്ഡഹാർ നഗരത്തിലെ തിരക്കേറിയ പ്രദേശത്തുള്ള ഷിയാ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾക്കിടയിലാണ് സ്ഫോടനം നടന്നത്.
പരിക്കേറ്റവരെ തൊട്ടടുത്തുള്ള സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റിയെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നും താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് വിശദീകരിച്ചു.
ഔദ്യോഗികമായി ആക്രമണത്തിന് ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തില്ല എങ്കിലും ഷിയാ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ്ന്റെ, പ്രവർത്തനമാണ് ഇതെന്ന് സൂചന.
അഫ്ഗാനിസ്താൻ മണ്ണിൽ നിന്ന് യുഎസ് സൈന്യം പിന്മാറുന്നതിനുമുൻപ് രാജ്യത്തുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ താലിബാൻ ഉറപ്പുനൽകിയിരുന്നു.
എന്നാൽ കാബൂളിലെ വിമാന താവളത്തിന് പുറത്ത് ആഗസ്റ്റിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ നിരവധി സാധാരണക്കാരും 13 യു എസ് സൈനികരും മരണപ്പെട്ടിരുന്നു
News highlight : Attack in afganistan mosque