ആസിഫ് അലിക്ക് വമ്പൻ സ്വീകരണം; വിവാദത്തിൽ ഫെഫ്ക വിശദീകരണം തേടി

കൊച്ചി സെന്റ് ആൽബർട്സ് കോളേജിൽ ‘ലെവൽ ക്രോസ്’ എന്ന ചിത്രത്തിന്റെ പ്രമോഷനായി എത്തിയ ആസിഫ് അലിക്ക് വിദ്യാർത്ഥികൾ വമ്പൻ സ്വീകരണമാണ് നൽകിയത്. ‘വി ആർ വിത്ത് യു ആസിഫ് അലി’ എന്ന ബോർഡുകളുമായാണ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തത്. വിവാദങ്ങൾക്ക് ശേഷം ആസിഫ് അലി പങ്കെടുക്കുന്ന ആദ്യ പരിപാടിയായിരുന്നു ഇത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടി അമല പോളും പരിപാടിയിൽ പങ്കെടുത്തു. അതേസമയം, ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ രമേശ് നാരായണനോട് ഫെഫ്ക വിശദീകരണം തേടി. രമേശ് നാരായണൻ പക്വതയില്ലായ്മയാണ് കാണിച്ചതെന്നും പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

ആസിഫ് അലിയോട് ഫെഫ്ക ഖേദം പ്രകടിപ്പിച്ചു. വിവാദമായതോടെ രമേശ് നാരായണൻ മാപ്പ് പറഞ്ഞത് മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്

ഇതൊന്നും സീരിയസ് ആയി കാണുന്നില്ലെന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും, വളരെ വിശാലമായും പക്വമായുമാണ് പ്രതികരിച്ചതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ആസിഫിനേയും അമ്മ നേതൃത്വത്തേയും ഖേദം അറിയിച്ചിട്ടുണ്ടെന്നും വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Related Posts
ടൊവിനോയുടെ ‘നരിവേട്ട’ മെയ് 23ന് തിയേറ്ററുകളിലേക്ക്; ചേരനും പ്രധാനവേഷത്തിൽ
Narivetta movie

ടൊവിനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' മെയ് 23ന് Read more

തുടരും ബോക്സ് ഓഫീസ് റെക്കോർഡുകളിലേക്ക്; മോഹൻലാലിന് പുതിയ നേട്ടം
box office records

മോഹൻലാൽ ചിത്രം 'തുടരും' ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുന്നു. ഈ വർഷം താരത്തിന്റെ Read more

  തണുപ്പിലും ആസിഫ് അലിയുടെ ആത്മാർപ്പണം; വൈറലായി ചിത്രം
തണുപ്പിലും ആസിഫ് അലിയുടെ ആത്മാർപ്പണം; വൈറലായി ചിത്രം
Asif Ali dedication

റാസൽഖൈമയിലെ കൊടും തണുപ്പിൽ വെറും നിലത്ത് പുതച്ചുറങ്ങുന്ന ആസിഫ് അലിയുടെ ചിത്രം സോഷ്യൽ Read more

ടൊവിനോയുടെ ‘നരിവേട്ട’ തമിഴ്നാട്ടിൽ; വിതരണം എ.ജി.എസ് എന്റർടൈൻമെന്റ്
Narivetta movie

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട'യുടെ തമിഴ്നാട് വിതരണം Read more

നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി
Vishnu Govindan Wedding

ചേർത്തലയിൽ വെച്ച് നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അലയൻസ് ടെക്നോളജിയിലെ ജീവനക്കാരിയായ അഞ്ജലി Read more

പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
Malayalam actor misconduct

കൊച്ചിയിൽ നടന്ന സിനിമാ പ്രമോഷൻ പരിപാടിയിൽ മലയാള സിനിമയിലെ ഒരു പ്രമുഖ നടനെതിരെ Read more

മലയാള സിനിമയുടെ സമ്പന്നതയെ പ്രശംസിച്ച് മോഹൻലാൽ
Mohanlal Malayalam Cinema

മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആന്റ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ മലയാള സിനിമയുടെ Read more

  ടൊവിനോയുടെ 'നരിവേട്ട' മെയ് 23ന് തിയേറ്ററുകളിലേക്ക്; ചേരനും പ്രധാനവേഷത്തിൽ
ഫഹദിനെ നായകനാക്കുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല; ലാൽ ജോസ്
Fahadh Faasil

ഫഹദ് ഫാസിൽ തന്റെ അടുത്ത് ആദ്യം അസിസ്റ്റന്റ് ഡയറക്ടറാകാനാണ് വന്നതെന്ന് ലാൽ ജോസ്. Read more

ഷാജി എൻ. കരുണിന് ഇന്ന് അന്ത്യാഞ്ജലി
Shaji N. Karun

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു Read more

ഷാജി എൻ. കരുണിന്റെ വിയോഗത്തിൽ മലയാള സിനിമാ ലോകം അനുശോചിക്കുന്നു
Shaji N. Karun

പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിന്റെ വിയോഗത്തിൽ മലയാള സിനിമാ-രാഷ്ട്രീയ ലോകം അനുശോചനം Read more