ലഡാക്കിൽ ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥാപിച്ചു; ബ്രഹ്മാണ്ഡ പഠനത്തിന് പുതിയ മാനം

Anjana

Asia's largest telescope Ladakh

ലഡാക്കിലെ ഹാന്‍ലെയില്‍ ഏഷ്യയിലെ ഏറ്റവും വലിയതും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതുമായ ദൂരദർശിനി സ്ഥാപിച്ചു. മേജർ അറ്റ്‌മോസ്ഫെറിക് ചെറ്യെൻ‌കോഫ് എക്‌സ്‌പെരിമെന്‍റ് ടെലിസ്‌കോപ്പ് (മേസ്) എന്നാണ് ഈ ദൂരദർശിനിയുടെ പേര്. റഷ്യന്‍ ശാസ്ത്രജ്ഞന്‍ പവേൽ ചെറ്യെൻ‌കോഫിന്റെ സ്മരണാർത്ഥമാണ് ഈ പേര് നൽകിയിരിക്കുന്നത്. ജ്യോതിശാസ്ത്രം, കോസ്‌മിക്-റേ പഠനം എന്നിവയാണ് ടെലിസ്കോപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. ആണവോര്‍ജ വകുപ്പ് സെക്രട്ടറി ഡോ. അജിത് കുമാര്‍ മൊഹന്തി ദൂരദർശിനി ഉദ്ഘാടനം ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗാമ-റേ ദൂരദര്‍ശിനി എന്ന പ്രത്യേകതയും മേസിനുണ്ട്. 4,300 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദൂരദര്‍ശിനി ഭാഭാ ആറ്റോമിക് റിസർച്ച് സെന്‍ററും ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സഹകരിച്ചാണ് നിർമ്മിച്ചത്. ഗാമാ രശ്‌മികള്‍, സൂപ്പര്‍നോവകള്‍, തമോഗര്‍ത്തങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള പഠനത്തിന് മേസ് ദൂരദര്‍ശിനി സഹായകമാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

21 മീറ്റര്‍ വ്യാസമുള്ള ഈ ടെലസ്കോപ്പിന് 180 ടണ്‍ ഭാരമുണ്ട്. 356 സ്ക്വയര്‍ മീറ്ററാണ് റിഫ്ലക്ടര്‍ സര്‍ഫേസിന്റെ വിസ്‌തൃതി. ഇതിൽ 68 ക്യാമറ മൊഡ്യൂളുകളുണ്ട്. ഈ ക്യാമറകൾക്ക് 200 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ഗാമ-റേ രശ്മികള്‍ വരെ തിരിച്ചറിയാൻ സാധിക്കും. ഇത് ബ്രഹ്മാണ്ഡത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വർധിപ്പിക്കുന്നതിന് സഹായകമാകും.

Story Highlights: Asia’s largest and world’s highest telescope installed in Hanle, Ladakh for astronomy and cosmic-ray studies

Leave a Comment