ഒരു മണിക്കൂറിനുള്ളില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക്: അശോക് തന്‍വാറിന്റെ അപ്രതീക്ഷിത നീക്കം

Anjana

Ashok Tanwar BJP Congress switch

ഹരിയാനയിലെ പ്രമുഖ ദളിത് നേതാവ് അശോക് തന്‍വാര്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയത് ഒരു മണിക്കൂറിനുള്ളിലാണ്. ഉച്ചയ്ക്ക് 1.45നും 2.45നും ഇടയിലുള്ള ഈ സമയത്ത് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ ബിജെപിയുടെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ ആയിരുന്ന തന്‍വാര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ്. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സംഭവിച്ച ഈ മാറ്റം ബിജെപിക്ക് വലിയ തിരിച്ചടിയായി.

രാഹുല്‍ ഗാന്ധിയുടെ മഹേന്ദ്രഗഢ് ജില്ലയിലെ റാലിയില്‍ തന്‍വാര്‍ പങ്കെടുത്തു. രാഹുലിന്റെ പ്രസംഗത്തിന് ശേഷം അല്‍പ്പ നിമിഷം കാത്തിരിക്കാനുള്ള പ്രഖ്യാപനം ഉണ്ടായി. തുടര്‍ന്ന് തന്‍വാര്‍ വേദിയിലേക്ക് കടന്നു വന്നു. അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചു വന്നിരിക്കുന്നുവെന്ന് വീണ്ടും പ്രഖ്യാപിക്കപ്പെട്ടു. ഇതിന് ഒരു മണിക്കൂര്‍ മുന്‍പ് നല്‍വ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥിക്കായി തന്‍വാര്‍ വോട്ടഭ്യര്‍ഥിച്ച് എക്സില്‍ പോസ്റ്റിട്ടിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള തന്‍വാറിന്റെ ആദ്യമായല്ല പാര്‍ട്ടി മാറുന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന അദ്ദേഹം അഞ്ചുവര്‍ഷത്തിനിടെ അഞ്ചു തവണയാണ് കൂട് മാറിയത്. 2009ല്‍ സിര്‍സ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട തന്‍വാര്‍, 2019ല്‍ കോണ്‍ഗ്രസ് വിട്ട് 2022ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ഈ വര്‍ഷമാദ്യം ബിജെപിയിലേക്ക് ചേക്കേറിയ അദ്ദേഹം ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയിരിക്കുകയാണ്.

Story Highlights: Haryana Dalit leader Ashok Tanwar switches from BJP to Congress within an hour, joining Rahul Gandhi’s rally

Leave a Comment