ആശാ വർക്കർമാരുടെ സമരം: മന്ത്രി ആർ ബിന്ദുവിനെതിരെ രൂക്ഷ വിമർശനം

നിവ ലേഖകൻ

Asha Workers Protest

ആശാ വർക്കർമാരുടെ സമരത്തിന് മറുപടിയുമായി മന്ത്രി ആർ ബിന്ദു രംഗത്തെത്തി. കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്ന് മന്ത്രി വിമർശിച്ചു. സെക്രട്ടേറിയറ്റിലുള്ള മന്ത്രി വനിത ആയിരിന്നിട്ട് പോലും തങ്ങളെ കാണാൻ ഒന്ന് വന്നില്ലെന്ന് ആശാ വർക്കർമാർ പറഞ്ഞു. നേരിട്ട് വന്നിരുന്നെങ്കിൽ പരിഹസിക്കുന്ന മന്ത്രിക്ക് ഞങ്ങളുടെ അവസ്ഥ ബോധ്യമാകുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആശാ വർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച സർക്കാരാണ് ഇടതുപക്ഷ സർക്കാരെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി വന്നപ്പോൾ മണി മുറ്റത്താവണി പന്തൽ പാട്ട് പാടിയെന്നും അവർക്ക് കേന്ദ്ര സർക്കാരിനോട് പറയാൻ ഒന്നും ഇല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ആശാ വർക്കർമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര മന്ത്രിക്ക് ആദ്യ ദിവസം വന്നപ്പോൾ തന്നെ തങ്ങൾക്ക് നട്ടെല്ലുണ്ടെന്ന് മനസിലായെന്ന് സമരം ചെയ്യുന്ന ആശാ വർക്കർമാർ പറഞ്ഞു.

രണ്ട് മിനിറ്റ് നടന്നാൽ മന്ത്രി ആർ ബിന്ദുവിന് സമരം ചെയ്യുന്ന ആശാ വർക്കർമാരോട് ആവശ്യങ്ങൾ നേരിട്ട് ചോദിക്കാമായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ വിവാദങ്ങൾക്ക് പുറകെ പോകുന്നുവെന്നും നല്ല വാർത്തകൾ കൊടുക്കണമെന്നും മന്ത്രി ഉപദേശിച്ചു. ആവശ്യമുള്ള കാര്യങ്ങൾ കേന്ദ്രത്തിൽ നിന്ന് സമയാസമയം കൈപറ്റുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാരെന്നും അപ്പോൾ അവർ അത് ചെയ്യണമെന്നും സമരക്കാർ പറഞ്ഞു. ആക്ഷേപവും പരിഹാസവും തുടർന്നോളൂ, അത് ജനങ്ങൾ വിലയിരുത്തിക്കൊള്ളുമെന്നും അവർ കൂട്ടിച്ചേർത്തു.

  പഹൽഗാം ആക്രമണം: ഖർഗെയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി

കേരളത്തെ സാമ്പത്തികമായി തകർക്കാൻ ആസൂത്രിതമായി നടക്കുന്ന സമരമാണിതെന്നായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ വിമർശനം. ചിലരുടെ കയ്യിലെ പാവയായി തീരാതിരിക്കാൻ ആശാ വർക്കർമാർ ശ്രദ്ധിക്കണമെന്നും ഇ പി ജയരാജൻ വിമർശിച്ചു. കേരളം സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സംസ്ഥാനമാണെന്നും ഇത്തരത്തിൽ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ അതിനുമേൽ ഒരു പ്രതിസന്ധി കൂടി സൃഷ്ടിച്ചെടുക്കാനും ജനങ്ങളിൽ അസംതൃപ്തി പടർത്താനും ആസൂത്രിതമായി നടത്തുന്ന സമരമാണ് ഇപ്പോൾ ആശാ വർക്കർമാരുടെ പേരിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാളെയാണ് സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാരുടെ കൂട്ട ഉപവാസ സമരം.

Story Highlights: Asha workers in Kerala criticize Minister R Bindu’s remarks on their ongoing protest, demanding better working conditions and benefits.

  പഹൽഗാം ആക്രമണത്തിന് പിന്നാലെ കശ്മീരിൽ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു
Related Posts
ആശാ വർക്കേഴ്സിന്റെ 45 ദിവസത്തെ രാപകൽ സമരയാത്ര ഇന്ന് ആരംഭിക്കും
Asha Workers Strike

കേരളത്തിലെ ആശാ വർക്കേഴ്സ് ഇന്ന് മുതൽ 45 ദിവസത്തെ സംസ്ഥാനവ്യാപകമായ രാപകൽ സമര Read more

ആശാ വർക്കർമാരുടെ നിരാഹാര സമരം അവസാനിച്ചു; രാപകൽ സമരയാത്ര പ്രഖ്യാപിച്ചു
Asha workers protest

43 ദിവസത്തെ നിരാഹാര സമരം ആശാ വർക്കർമാർ അവസാനിപ്പിച്ചു. സംസ്ഥാനവ്യാപകമായി രാപകൽ സമര Read more

ആശാ വർക്കർമാരുടെ സമരം 80-ാം ദിവസത്തിലേക്ക്
Asha Workers Strike

എൺപത് ദിവസമായി തുടരുന്ന ആശാ വർക്കർമാരുടെ സമരം ലോക തൊഴിലാളി ദിനത്തിലും തുടരുന്നു. Read more

ആശാ വർക്കേഴ്സിന്റെ സമരം; സംസ്ഥാന വ്യാപക യാത്ര മെയ് 5 മുതൽ
Asha workers strike

ആശാ വർക്കേഴ്സിന്റെ സമരം നാലാം ഘട്ടത്തിലേക്ക് കടക്കുന്നു. മെയ് 5 മുതൽ സംസ്ഥാന Read more

ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം ഉയർത്തിയ ഉത്തരവ് മരവിപ്പിച്ചു
ASHA workers retirement

ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 ആക്കി ഉയർത്തിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. Read more

  ഓപ്പറേഷൻ ഡിഹണ്ട്: സംസ്ഥാന വ്യാപക മയക്കുമരുന്ന് വേട്ടയിൽ 75 പേർ അറസ്റ്റിൽ
ആശാ വർക്കേഴ്സിന്റെ സമരം തുടരുന്നു; സർക്കാരുമായി അനുനയമില്ല
ASHA workers strike

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആശാ Read more

മുഖ്യമന്ത്രി രാജിവയ്ക്കണം; കോൺഗ്രസ് വൻ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു
Kerala CM Resignation Protest

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വൻ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. മെയ് Read more

ആശാ വർക്കർമാരുടെ സമരം 65-ാം ദിവസത്തിലേക്ക്; സമരം വ്യാപിപ്പിക്കാൻ തീരുമാനം
Asha workers strike

ആശാ വർക്കർമാരുടെ സമരം 65-ാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം വ്യാപിപ്പിക്കാനാണ് Read more

ആശാ തൊഴിലാളി സമരം രാഷ്ട്രീയ പ്രേരിതം: മന്ത്രി വി. ശിവൻകുട്ടി
Asha workers strike

ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര Read more

ആശാ വർക്കർമാരുടെ സമരം തുടരും; ഓണറേറിയം വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഇതുവരെ തീരുമാനമില്ല
Asha workers strike

ആശാ വർക്കർമാരുടെ സമരം 63 ദിവസം പിന്നിട്ടു. ഓണറേറിയം വർധനവ്, വിരമിക്കൽ ആനുകൂല്യങ്ങൾ Read more

Leave a Comment