ആശാ വർക്കേഴ്സിന്റെ സമരം ശക്തമാകുന്നു; മുടിമുറിച്ച് പ്രതിഷേധം

നിവ ലേഖകൻ

ASHA workers protest

**തിരുവനന്തപുരം◾:** അമ്പതാം ദിവസത്തിലേക്ക് കടന്ന ആശാ വർക്കേഴ്സിന്റെ അനിശ്ചിതകാല സമരം കൂടുതൽ ശക്തമായി. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായി ആശാ വർക്കേഴ്സ് മുടി മുറിച്ചു. സമരവേദിക്ക് മുന്നിൽ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. സർക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായിട്ടായിരുന്നു പ്രതിഷേധം. ഒരാൾ തല മുണ്ഡനം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ മാസം 10ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആണ് സമരം ആരംഭിച്ചത്. ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻറ്റീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഭൂരിപക്ഷം ആശാ വർക്കേഴ്സും ഭരണാനുകൂല സംഘടനയിൽപ്പെട്ടവരാണ്. ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കൾ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. സമരം പൊളിക്കാൻ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല.

ആശാ വർക്കേഴ്സ് കേന്ദ്ര സ്കീമിലെ ജീവനക്കാരാണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സർക്കാരാണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിരൽ ചൂണ്ടുമ്പോഴും സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ ആരും ഗൗനിക്കുന്നില്ല. സെക്രട്ടേറിയറ്റ് ഉപരോധം, നിരാഹാര സമരം തുടങ്ങിയ സമരമാർഗങ്ങൾ ആശാ വർക്കേഴ്സ് പരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് മുടി മുറിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചത്.

  രാകേഷ് ശർമ്മയ്ക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം

Story Highlights: ASHA workers intensified their indefinite strike in front of the Secretariat by cutting their hair in protest.

Related Posts
കെ.ബി. ഗണേഷ് കുമാറിനെ തിരുത്തി ടി.പി. രാമകൃഷ്ണൻ; നാളെ കെഎസ്ആർടിസി സ്തംഭിക്കുമെന്ന് എൽഡിഎഫ് കൺവീനർ
KSRTC strike

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ തിരുത്തി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. Read more

മുഖ്യമന്ത്രിയുടെ ഇടപെടൽ: മിൽമ സമരം പിൻവലിച്ചു
Milma strike

മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പിൻവലിച്ചു. മറ്റന്നാൾ രാവിലെ Read more

ആശാ വർക്കേഴ്സിന്റെ 45 ദിവസത്തെ രാപകൽ സമരയാത്ര ഇന്ന് ആരംഭിക്കും
Asha Workers Strike

കേരളത്തിലെ ആശാ വർക്കേഴ്സ് ഇന്ന് മുതൽ 45 ദിവസത്തെ സംസ്ഥാനവ്യാപകമായ രാപകൽ സമര Read more

ആശാ വർക്കർമാരുടെ സമരം 80-ാം ദിവസത്തിലേക്ക്
Asha Workers Strike

എൺപത് ദിവസമായി തുടരുന്ന ആശാ വർക്കർമാരുടെ സമരം ലോക തൊഴിലാളി ദിനത്തിലും തുടരുന്നു. Read more

ആശാ വർക്കേഴ്സിന്റെ സമരം; സംസ്ഥാന വ്യാപക യാത്ര മെയ് 5 മുതൽ
Asha workers strike

ആശാ വർക്കേഴ്സിന്റെ സമരം നാലാം ഘട്ടത്തിലേക്ക് കടക്കുന്നു. മെയ് 5 മുതൽ സംസ്ഥാന Read more

ആശാ വർക്കേഴ്സിന്റെ സമരം തുടരുന്നു; സർക്കാരുമായി അനുനയമില്ല
ASHA workers strike

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആശാ Read more

  'അമ്മ'യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്നു; ആശാ വർക്കർമാരും വനിതാ സിപിഒ റാങ്ക് ഹോൾഡർമാരും
Secretariat Strike

സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാരുടെയും വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡർമാരുടെയും Read more

ആശാ തൊഴിലാളി സമരം രാഷ്ട്രീയ പ്രേരിതം: മന്ത്രി വി. ശിവൻകുട്ടി
Asha workers strike

ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര Read more

ആശാ വർക്കർമാരുടെ സമരം തുടരും; ഓണറേറിയം വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഇതുവരെ തീരുമാനമില്ല
Asha workers strike

ആശാ വർക്കർമാരുടെ സമരം 63 ദിവസം പിന്നിട്ടു. ഓണറേറിയം വർധനവ്, വിരമിക്കൽ ആനുകൂല്യങ്ങൾ Read more