അരവിന്ദ് കെജ്രിവാൾ നാളെ രാജി വയ്ക്കും; പുതിയ മുഖ്യമന്ത്രിയെ കുറിച്ച് ചർച്ചകൾ സജീവം

Anjana

Arvind Kejriwal resignation

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നാളെ രാജിക്കത്ത് നൽകുമെന്ന് അറിയിച്ചു. വൈകിട്ട് 4.30ന് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയ്ക്കാണ് രാജിക്കത്ത് സമർപ്പിക്കുക. നാളെ രാവിലെ 11 മണിക്ക് കെജ്രിവാളിന്റെ വസതിയിൽ ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോഗം ചേരും. ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി ആരാകുമെന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമാണ്.

പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളിൽ കരുതലോടെ നീങ്ങാനാണ് പാർട്ടി തീരുമാനം. മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, കൈലാഷ് ഗഹ്ലോട്ട് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന്റെ പേരും ചർച്ചകളിലുണ്ട്. ഒരാഴ്ചയ്ക്കകം പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് പാർട്ടി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കെജ്രിവാൾ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. അഗ്നിപരീക്ഷയ്ക്ക് തയ്യാറാണെന്നും ജനവിധിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ തീരുമാനിക്കുന്നതുവരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി. നവംബറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

Story Highlights: Delhi CM Arvind Kejriwal to resign tomorrow, AAP to decide on new Chief Minister

Leave a Comment