അരവിന്ദ് കെജ്രിവാൾ രാജിവച്ചു; അതിഷി ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി

Anjana

Arvind Kejriwal resignation

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്റെ സ്ഥാനം രാജിവച്ചു. ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയെ കണ്ട് രാജിക്കത്ത് കൈമാറിയ കെജ്രിവാൾ, നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് രാജ്ഭവനിലെത്തിയത്. ആം ആദ്മി പാർട്ടി അതിഷിയെ പുതിയ ഡൽഹി മുഖ്യമന്ത്രിയായി നിശ്ചയിച്ചതായി മുതിർന്ന എഎപി നേതാവ് ഗോപാൽ റായി മാധ്യമങ്ങളെ അറിയിച്ചു.

അതിഷി സർക്കാർ രൂപീകരിക്കാനുള്ള അനുമതി തേടി അപേക്ഷ സമർപ്പിച്ചതായും ഗോപാൽ റായി വ്യക്തമാക്കി. കെജ്രിവാളിന്റെ രാജി ദുഃഖകരമാണെങ്കിലും എഎപി സർക്കാരിന്റെ നല്ല ഭരണം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അതിഷി പ്രതികരിച്ചു. കെജ്രിവാൾ ഉടൻ ജനവിധി തേടി മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഴിമതിക്കേസിൽ ജയിലിലായിരുന്ന കെജ്രിവാൾ, തന്റെ ചുമതലകൾ അതിഷിയെ ഏൽപ്പിച്ചിരുന്നു. വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവം തുടങ്ങി പത്തോളം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന അതിഷി, മന്ത്രിസഭയെ നയിക്കുകയും ചെയ്തു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കെജ്രിവാൾ, 48 മണിക്കൂറിനുള്ളിൽ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഗ്നിപരീക്ഷ ജയിച്ച് തിരികെ വരുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Arvind Kejriwal resigns as Delhi Chief Minister, Atishi to take over

Leave a Comment