തുടരും സിനിമയുടെ സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ച് നടി ആർഷ ബൈജു. മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘തുടരും’. സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സിനിമയിൽ ജോർജ് മാത്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രകാശ് വർമ്മയാണ്, അദ്ദേഹത്തിന്റെ ആദ്യ സിനിമകൂടിയാണ് ഇത്. സിനിമയിലെ ലാലേട്ടന്റെ ഫൈറ്റ് കാണാൻ സാധിച്ചെന്നും മഴയത്ത് ഉണ്ടായിരുന്ന ഫൈറ്റ് ഷൂട്ട് ചെയ്യുന്ന സമയത്ത് താൻ സെറ്റിൽ ഉണ്ടായിരുന്നുവെന്നും ആർഷ പറഞ്ഞു. ലാലേട്ടന് അപ്പോൾ നല്ല പനിയുണ്ടായിരുന്നുവെന്നും എന്നാൽ വളരെ കൂളായിട്ടാണ് അദ്ദേഹം അഭിനയിച്ചതെന്നും ആർഷ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ശോഭനയും മോഹൻലാലും 16 വർഷത്തിനു ശേഷം ഒരുമിച്ച് അഭിനയിച്ച ചിത്രം എന്ന പ്രത്യേകതകൂടി ഈ സിനിമയ്ക്കുണ്ട്. സിനിമയിൽ വില്ലനായി എത്തിയത് പ്രകാശ് വർമ്മയാണ്. സിനിമയിൽ ജോർജ് മാത്തൻ എന്ന ശക്തമായ കഥാപാത്രത്തെ പ്രകാശ് വർമ്മ അവതരിപ്പിച്ചു.
പ്രകാശ് സാറിനെക്കുറിച്ച് പറയാതിരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വളരെ ഈസിയായിട്ടാണ് അഭിനയിക്കുന്നതെന്നും ആർഷ പറഞ്ഞു. വളരെ എക്സ്പീരിയൻസുള്ള ഒരാളെപ്പോലെയാണ് അദ്ദേഹം വർക്ക് ചെയ്തതെന്നും സെറ്റൊക്കെ വളരെ പരിചിതമായ ഒരാളായത് കൊണ്ടാകണം അതെന്നും ആർഷ കൂട്ടിച്ചേർത്തു.
ജോർജിന്റെ മകളായ മേരി എന്ന കഥാപാത്രത്തെയാണ് ആർഷ അവതരിപ്പിച്ചത്. തരുൺ ചേട്ടനോട് പറഞ്ഞിട്ട് ലാലേട്ടൻ ഫൈറ്റ് ചെയ്യുന്നത് കാണാൻ വേണ്ടി അവിടെ പോയതാണ് എന്നും ആർഷ പറയുന്നു. ലാലേട്ടൻ ഫൈറ്റ് ചെയ്യുന്നത് കാണാൻ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും അത് ഈ സിനിമയിലൂടെ സാധിച്ചുവെന്നും ആർഷ ബൈജു പറഞ്ഞു.
ഫൈറ്റൊക്കെ കണ്ടിരിക്കാൻ നല്ല രസമായിരുന്നുവെന്നും ഇതൊക്കെ കാണാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും ആർഷ പറഞ്ഞു. “എനിക്ക് തുടരും സിനിമയിൽ ലാലേട്ടന്റെ ഫൈറ്റ് കാണാൻ പറ്റിയിരുന്നു. മഴയത്ത് ഉണ്ടായിരുന്ന ഫൈറ്റ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാൻ സെറ്റിൽ ഉണ്ടായിരുന്നു. ലാലേട്ടന് ആ സമയത്ത് നല്ല പനി ഉണ്ടായിരുന്നു. എന്നിട്ടും വളരെ കൂളായിട്ടാണ് അദ്ദേഹം അത് ചെയ്തത്. അദ്ദേഹം ഒരു ചായയൊക്കെ കുടിച്ച് കൂളായി ചെയ്തു.” ആർഷ പറയുന്നു.
Story Highlights: മോഹൻലാൽ ചിത്രം ‘തുടരും’ സിനിമയുടെ സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ച് നടി ആർഷ ബൈജു.