Headlines

Accidents, Kerala News

അർജുനെ കണ്ടെത്താൻ നിർണായക പരിശോധന; ഡ്രോൺ, ഹെലികോപ്റ്റർ ഉപയോഗിച്ച് തിരച്ചിൽ

അർജുനെ കണ്ടെത്താൻ നിർണായക പരിശോധന; ഡ്രോൺ, ഹെലികോപ്റ്റർ ഉപയോഗിച്ച് തിരച്ചിൽ

അർജുനെ കണ്ടെത്താനുള്ള നിർണായക പരിശോധന ആരംഭിച്ചു. ഐ ബോഡ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് തുടങ്ങിയത്. മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താനാണ് ഡ്രോൺ പരിശോധനയിലൂടെ ശ്രമിക്കുന്നത്. എന്നാൽ ആദ്യ രണ്ട് ഘട്ട ഡ്രോൺ പരിശോധന വിജയിച്ചില്ല. ഏഴ് അംഗങ്ങൾ അടങ്ങുന്ന സംഘമാണ് ഡ്രോൺ പരിശോധന നടത്തുന്നത്. കരയിലും വെള്ളത്തിലും തിരച്ചിൽ തുടരും. ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച നിർണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രക്ഷാ ദൗത്യത്തിനായി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഷിരൂരിൽ എത്തിച്ചേർന്നു. ഡിഫൻസ് പിആർഒ അതുൽ പിള്ള അറിയിച്ചതനുസരിച്ച്, ക്യാമറയിൽ വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ കാണാൻ കഴിയുന്നില്ല. കൂടാതെ, ബോട്ടിന്റെ എഞ്ചിൻ ഓഫ് ചെയ്താൽ ഉടൻ ഒഴുകിപ്പോകുന്ന സാഹചര്യമാണുള്ളത്. ഡിങ്കി ബോട്ടിൽ ഡൈവർമാരും സൂപ്പർവൈസറും ഉൾപ്പെടെ അഞ്ച് പേരാണുള്ളത്. ഒരു മണിക്കൂറിനകം നിർണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷിരൂരിൽ ആവശ്യത്തിന് മുങ്ങൽ വിദഗ്ധരുണ്ടെന്നും, ആവശ്യമെങ്കിൽ കാർവാറിൽ നിന്ന് കൂടുതൽ മുങ്ങൽ വിദഗ്ധരെ എത്തിക്കുമെന്നും അതുൽ പിള്ള വ്യക്തമാക്കി. അടിയൊഴുക്ക് കുറയുന്നതിനായി കാത്തിരിക്കുകയാണ്. നിരന്തരം ഡൈവർമാരെ ഇറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, ഡീപ് ഡൈവിങ്ങിന് വെല്ലുവിളിയുള്ള സാഹചര്യമാണെന്നും, പരിധിയിൽ കവിഞ്ഞ അടിയൊഴുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളത്തിന്റെ അടിത്തട്ട് കാണാനാകാത്ത സ്ഥിതിയാണെന്നും, കാമറയിലും സീറോ വിസിബിലിറ്റിയാണെന്നും അതുൽ പിള്ള വിശദീകരിച്ചു.

More Headlines

കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി

Related posts