കർണാടക മണ്ണിടിച്ചിൽ: കൂടുതൽ ആളുകൾ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം തുടരുന്നു

Anjana

കർണാടകയിലെ ഷിരൂരിൽ സംഭവിച്ച മണ്ണിടിച്ചിലിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. നാമക്കൽ സ്വദേശിയായ ലോറി ഡ്രൈവർ ശരവണൻ മണ്ണിനടിയിൽ അകപ്പെട്ടതായി സൂചനയുണ്ട്. അപകടസ്ഥലത്ത് നിന്ന് ശരവണന്റെ ലോറി കണ്ടെത്തിയിട്ടുണ്ട്. ഹുഗ്ലിയിൽ നിന്ന് മംഗളൂരുവിലേക്ക് ലോറിയുമായി എത്തിയതായിരുന്നു ശരവണൻ. അപകട ദിവസം രാവിലെ 7 മണിക്ക് അദ്ദേഹം വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ ഇതുവരെ ശരവണനെ കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഗണപതി അറിയിച്ചു.

അപകടം നടന്ന് അഞ്ചാം ദിവസമാണ് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി സ്ഥലത്തെത്തിയത്. ലോറിയുടെ സ്ഥാനം റഡാർ പരിശോധനയിൽ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും, ഐഐടി സംഘം ഇത് പിന്നീട് നിഷേധിച്ചു. സിഗ്നൽ ലോറിയുടേതല്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എൻഐടി സംഘം വ്യക്തമാക്കി. വൻമരങ്ങളും പാറക്കല്ലുകളും മണ്ണിനൊപ്പമുള്ളതിനാൽ റഡാറിൽ സിഗ്നൽ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രക്ഷാപ്രവർത്തനത്തിന് സൈന്യമിറങ്ങണമെന്ന് അർജുന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. പരിശോധനയിൽ അർജുനെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം ഈ ആവശ്യവുമായി രംഗത്തെത്തിയത്. തിരച്ചിലിന് സൈന്യത്തിന്റെ സഹായം വേണമെന്ന് വെള്ളിയാഴ്ച മുതൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടു.