ഷിരൂർ ദുരന്തം: അർജുന്റെ മൃതദേഹം നാട്ടിലേക്ക്; ഡിഎൻഎ പരിശോധന സ്ഥിരീകരിച്ചു

Anjana

Arjun Shiroor landslide body

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അർജുന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിലാക്കി. ഡിഎൻഎ പരിശോധനയിൽ മൃതദേഹം അർജുന്റേതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇത് സാധ്യമായത്. വൈകീട്ട് മൂന്നുമണിയോടെയാണ് പരിശോധനയുടെ ഫലം കുടുംബത്തെ അറിയിച്ചത്. സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരിക. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ ഒപ്പമുണ്ടാകും.

72 ദിവസത്തിന് ശേഷമാണ് അർജുന്റെ ലോറി ഗംഗാവലിയിൽ നിന്ന് കണ്ടെത്തിയത്. CP2 പോയിന്റിൽ 12 അടി താഴ്ചയിലായിരുന്ന ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി കരയ്‌ക്കെത്തിച്ചു. ലോറി പൂർണ്ണമായും ചെളിക്കുള്ളിലായിരുന്നു. ജൂലൈ 16 ന് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് ലോറിയിൽ ലോഡുമായി പോയ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അപകടത്തിപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കർണാടക പൊലീസും യാത്രയിൽ മൃതദേഹത്തെ അനുഗമിക്കും. മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും ഗംഗിവലിപ്പുഴയിൽ തുടരുന്നുണ്ട്. അർജുൻ്റെ ചേതനയറ്റ ശരീരവുമായി ആംബുലൻസ് ഉടൻ കാർവാർ ആശുപത്രിയിൽ നിന്ന് തിരിക്കും. ഇതോടെ, ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം അർജുന്റെ കുടുംബത്തിന് അന്തിമ യാത്രാമൊഴി നൽകാൻ സാധിക്കും.

Story Highlights: Arjun’s body to be brought home after DNA confirmation in Shiroor landslide tragedy

Leave a Comment