Headlines

Accidents, Kerala News

72 ദിവസത്തെ തിരച്ചിലിനൊടുവിൽ അർജുന്റെ മൃതദേഹം കണ്ടെത്തി; നാളെ ബന്ധുക്കൾക്ക് കൈമാറും

72 ദിവസത്തെ തിരച്ചിലിനൊടുവിൽ അർജുന്റെ മൃതദേഹം കണ്ടെത്തി; നാളെ ബന്ധുക്കൾക്ക് കൈമാറും

തീരാനോവായി അർജുൻ. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും. ഇന്ന് നടക്കുന്ന ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം അർജുന്റെയാണെന്ന് സ്ഥിരീകരിക്കും. പോസ്റ്റ്‌മോർട്ടം നടപടികളും ഇന്ന് പൂർത്തിയാക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പൂർണ ചെലവ് വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

72 ദിവസത്തെ തിരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്തിയത്. പന്ത്രണ്ട് മീറ്റർ താഴ്ചയിൽ നിന്നാണ് ക്രെയിൻ ഉപയോഗിച്ച് അർജുന്റെ ലോറി ഉയർത്തിയത്. എത്രയും വേഗം DNA പരിശോധന പൂർത്തിയാക്കി അർജുന്റെ മൃതദേഹം വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അർജുന്റെ ട്രക്ക് രാവിലെ കരയ്ക്ക് കയറ്റും.

ഈ മാസം 20നാണ് ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിച്ചതോടെ ഷിരൂരിൽ മൂന്നാം ഘട്ട തിരച്ചിൽ പുനരാരംഭിച്ചത്. തെരച്ചിലിന്റെ ആദ്യ ദിനങ്ങളിൽ അർജുന്റെ ലോറിയുടെ ചില ഭാഗങ്ങളും തടിക്കഷണങ്ങളും ലഭിച്ചിരുന്നു. കോൺടാക്ട് പോയിന്റ് രണ്ടിൽ അർജുന്റെ ലോറി ഉണ്ടെന്ന് സ്കൂബാ ഡൈവർമാർ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ലോറിയും ലോറിയുടെ ക്യാബിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തിയത്. അർജുനൊപ്പം ഗംഗാവലി പുഴയിൽ കാണാതായ ലോകേഷ്, ജഗന്നാഥ് എന്നിവർക്കായുള്ള തിരച്ചിൽ തുടരാനാണ് തീരുമാനം.

Story Highlights: Arjun’s body found after 72 days of search in Shiroor landslide, to be handed over to relatives

More Headlines

തേനിയില്‍ ക്ഷേത്രത്തിനുള്ളില്‍ കുട്ടികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍
ബിജെപി എംഎൽഎ എൻ. മുനിരത്ന നായിഡുവിനെതിരെ ബലാത്സംഗ ആരോപണം; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
അതിഥി അധ്യാപകർക്ക് സമയബന്ധിതമായി ശമ്പളം; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറായി
ഇംഗ്ലണ്ടിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം; ഒക്ടോബർ 28ന് നടക്കും
കേരള സ്കൂൾ കായികമേള 2024: കൊച്ചിയിൽ വിപുലമായ സംഘാടനം
അഖിൽ പി ധർമ്മജന്റെ 'റാം c/o ആനന്ദി' നോവലിന്റെ വ്യാജപതിപ്പ് നിർമ്മിച്ച പ്രതി അറസ്റ്റിൽ
കാരുണ്യ പ്ലസ് ലോട്ടറി ഫലം: 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ചിറ്റൂരിലേക്ക്
ദുരന്തങ്ങൾക്കിടയിലും പ്രതീക്ഷ: ശ്രുതിക്ക് പുതിയ വീടൊരുങ്ങുന്നു
പാരസെറ്റമോൾ ഉൾപ്പെടെ 53 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു

Related posts

Leave a Reply

Required fields are marked *