മഴ കാരണം വെള്ളം നിറഞ്ഞു കിടന്ന മൈതാനത്ത് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില് വെനിസ്വേലയ്ക്കെതിരെ അര്ജന്റീനയ്ക്ക് വിജയം നേടാനായില്ല. ആദ്യ പകുതിയില് അര്ജന്റീന ഗോള് നേടിയെങ്കിലും രണ്ടാം പകുതിയില് വെനിസ്വേല സമനില പിടിച്ചു. അര്‍ജന്റീനയുടെ ഒന്നാം നമ്പര് കീപ്പര് മാര്ട്ടിനസ് പുറത്തിരുന്ന മത്സരത്തില് രണ്ടാം കീപ്പര് ഗെറോണിമോ റുല്ലിയാണ് അര്ജന്റീനയുടെ വല കാത്തത്.
ആദ്യ പകുതിയുടെ പതിമൂന്നാം മിനിറ്റിലായിരുന്നു അര്ജന്റീനയുടെ ഗോള്. മധ്യനിരതാരം ലോ സെല്സോയെ വെനിസ്വേലയുടെ ഹെരേര ഫൗള് ചെയ്തതിന് അര്ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കില് നിന്നായിരുന്നു ഗോളിന്റെ തുടക്കം. മെസ്സി ബോക്സിലേക്ക് എത്തിച്ച പന്തില് വെനിസ്വേലന് കീപ്പര് റഫേല് റോമോ പഞ്ച് ചെയ്തെങ്കിലും ബോള് ലഭിച്ചത് ഒട്ടാമെന്ഡിക്കായിരുന്നു.
മാര്ട്ടിനസിന്റെ അഭാവത്തില് ഗോളെന്നുറച്ച അവസരങ്ങള് എണ്ണം പറഞ്ഞ സേവുകളിലൂടെ റുല്ലി നിഷ്പ്രഭമാക്കി. ഒട്ടാമെന്ഡിക്ക് അധികം മിനക്കെടില്ലാതെ പന്ത് വലയിലേക്ക് തട്ടിയിടേണ്ട പണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌കോര്‍ 1-0 എന്ന നിലയില് ആദ്യപകുതി അവസാനിച്ചെങ്കിലും രണ്ടാം പകുതിയില് വെനിസ്വേല സമനില പിടിച്ചു കളി അവസാനിപ്പിച്ചു.
Story Highlights: Argentina held to a draw by Venezuela in World Cup qualifier match played on waterlogged pitch