ഫിഫ ലോക റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി. 1,867 പോയിന്റുമായാണ് ടീം ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഏപ്രിൽ മാസത്തോടെ, ഫിഫ ലോക റാങ്കിംഗിൽ ഒന്നാം നമ്പർ ടീമായി അർജന്റീന രണ്ട് പൂർണ്ണ വർഷങ്ങൾ തികയ്ക്കും. ഫ്രാൻസിനെ മറികടന്ന് സ്പെയിൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ബ്രസീൽ അഞ്ചാം സ്ഥാനത്ത് തുടരുന്നു.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരെ അർജന്റീന തുടർച്ചയായ വിജയങ്ങൾ നേടി. ഉറുഗ്വേയ്ക്കെതിരെ 1-0 ന് വിജയിച്ചതോടെ അർജന്റീന 2026 ലോകകപ്പിന് യോഗ്യത ഉറപ്പാക്കി. സ്വന്തം മണ്ണിൽ ബ്രസീലിനെ 4-1 ന് തോൽപ്പിക്കാനും അർജന്റീനയ്ക്ക് കഴിഞ്ഞു.
അർജന്റീന, സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ, നെതർലാൻഡ്സ്, പോർച്ചുഗൽ, ബെൽജിയം, ഇറ്റലി, ജർമ്മനി എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ടീമുകൾ. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ അർജന്റീനയുടെ നായകൻ ലയണൽ മെസിയാണ്.
നായകന് ലിയോണല് മെസി നയിക്കുന്ന അര്ജന്റീന ഫുട്ബോള് ടീം ഒക്ടോബറില് കേരളത്തിലെത്തും. പ്രദര്ശന ഫുട്ബോള് മത്സരത്തില് കളിക്കാനായാണ് അര്ജന്റീന ദേശീയ ഫുട്ബോള് 14 വര്ഷങ്ങള്ക്ക് ശേഷം ഇന്ത്യയിലെത്തുന്നത്. ഒക്ടോബറില് കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്പോണ്സര്മാരായ എച്ച് എസ് ബി സി അറിയിച്ചു.
Story Highlights: Argentina maintains its top position in the FIFA world rankings, with Spain moving up to second place.