കോപ്പ അമേരിക്കയിൽ അർജന്റീന സെമി ഫൈനലിൽ പ്രവേശിച്ചു. ഇക്വഡോറിനെതിരായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് അർജന്റീന വിജയം നേടി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ലയണൽ മെസി കിക്ക് നഷ്ടപ്പെടുത്തിയെങ്കിലും ടീം വിജയം കൈവരിക്കുകയായിരുന്നു. മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു.
ആദ്യപകുതിയിൽ ലിസാൻഡ്രോ മാർട്ടിനസിലൂടെ അർജന്റീന ലീഡെടുത്തു. എന്നാൽ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ കെവിൻ റോഡ്രിഗസിലൂടെ ഇക്വഡോർ സമനില പിടിച്ചു.
ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ അർജന്റീന മികച്ച പ്രകടനം കാഴ്ചവച്ചു.
മെസിയുടെ കിക്ക് നഷ്ടമായെങ്കിലും മറ്റ് കളിക്കാരുടെ മികവിൽ അർജന്റീന സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചു.