
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയിച്ച് അർജന്റീനയും ബ്രസീലും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
   അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെ കീഴടക്കി.അതേസമയം ബ്രസീൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് യുറുഗ്വായെ തോൽപ്പിക്കുകയായിരുന്നു.
പതിനൊന്ന് മത്സരങ്ങളിൽ 31 പോയിന്റു നേടിയ ബ്രസീൽ ഒന്നാം സ്ഥാനത്തും,അത്രയും തന്നെ മത്സരങ്ങളിൽ 25 പോയിന്റു നേടിയ അർജന്റീന പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുമാണുള്ളത്.
പെറുവിനെതിരെ അർജന്റീനയുടെ ലൗത്താരോ മാർട്ടിനസാണ് വിജയഗോൾ സ്വന്തമാക്കിയത്.
ബ്രസീലിനുവേണ്ടി റഫീന്യ രണ്ടു ഗോളുകളും നെയ്മറും ബർബോസയും ഓരോ ഗോളുകളും കരസ്ഥമാക്കി.
12 മത്സരങ്ങളിൽ നിന്നും 16 പോയിന്റുകൾ നേടിയ യുറുഗ്വായ് അഞ്ചാം സ്ഥാനത്താണ്.
Story highlight : Argentina and Brazil win World Cup qualifiers.
					
    
    
    
    
    
    
    
    
    
    









