അർച്ചന കവി വിവാഹിതയായി; ചിത്രങ്ങൾ വൈറൽ

നിവ ലേഖകൻ

Archana Kavi married

◾സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമായ അർച്ചന കവി വിവാഹിതയായി. വരൻ റിക്ക് വർഗീസ് ആണ്. വിവാഹ ചിത്രങ്ങൾ നടി വൈകുന്നേരത്തോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ അർച്ചനക്കും റിക്ക് വർഗീസിനും ആശംസകൾ അറിയിക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അർച്ചനയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അവതാരിക ധന്യ വർമ്മയും ‘എൻ്റെ പ്രിയപ്പെട്ടവൾ വിവാഹിതയായി’ എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

അർച്ചന കവി മലയാളികൾക്കിടയിൽ ശ്രദ്ധേയയായത് നീലത്താമര, ഹണീ ബി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ടൊവിനോയുടെ ഐഡൻ്റിറ്റി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് മടങ്ങിയെത്തി.

അർച്ചനയുടെ ജീവിതത്തിലെ രണ്ടാം വിവാഹമാണിത്. 2016-ൽ കൊമേഡിയൻ അബീഷ് മാത്യുവിനെ വിവാഹം കഴിച്ചെങ്കിലും 2021-ൽ ഇരുവരും വേർപിരിഞ്ഞു.

നേരത്തെ, ‘കെട്ടകാലത്ത് താൻ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തിയെന്നും എല്ലാവർക്കും അതിന് കഴിയട്ടെ’ എന്നും അർച്ചന ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു.

പുതിയ ജീവിതത്തിലേക്ക് കടന്ന അർച്ചനയ്ക്കും റിക്ക് വർഗീസിനും എല്ലാവിധ ആശംസകളും.

Story Highlights: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമായ അർച്ചന കവി റിക്ക് വർഗീസിനെ വിവാഹം ചെയ്തു.

Related Posts