29 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ എആർ റഹ്മാനും സൈറ ബാനുവും; കാരണം വെളിപ്പെടുത്തി

Anjana

AR Rahman divorce

എ ആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും 29 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. പരസ്പരം അഗാധമായ സ്നേഹമുണ്ടെങ്കിലും പിരിമുറുക്കങ്ങളും പ്രശ്നങ്ങളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് ഉണ്ടാക്കിയെന്ന് ദമ്പതികള്‍ മനസിലാക്കുന്നതായി പറഞ്ഞു. വേദനിച്ച് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതെന്നും പൊതുജനം സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഈ വിഷമഘട്ടം മനസിലാക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

1995 ലാണ് റഹ്‌മാനും സൈറ ബാനുവും വിവാഹിതരായത്. മൂന്ന് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഖദീജ റഹ്‌മാന്‍, എആര്‍ അമീന്‍, റഹീമ റഹ്‌മാന്‍ എന്നിവരാണ് മക്കള്‍. ഖദീജ ഇതിനകം സംഗീത സംവിധാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി കഴിഞ്ഞു. തന്റെ അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആര്‍ റഹ്‌മാന്‍ മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എആര്‍ റഹ്‌മാന്‍ എക്‌സില്‍ കുറിച്ചത്, വിവാഹജീവിതം മഹത്തരമായ മുപ്പത് വര്‍ഷങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും എല്ലാത്തിനും അദൃശ്യമായ അവസാനം ഉണ്ടെന്ന് തോന്നുന്നു എന്നാണ്. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാമെന്നും, എന്നിട്ടും ഈ തകര്‍ച്ചയില്‍ അര്‍ഥം തേടുന്നുവെന്നും അദ്ദേഹം കുറിച്ചു. വേര്‍പിരിയുന്ന ഈ ഘട്ടത്തില്‍ സ്വകാര്യത മാനിക്കണമെന്ന് എആര്‍ റഹ്‌മാനും സൈറ ബാനുവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ മൂന്ന് മക്കളും ഇതേ ആവശ്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

Story Highlights: AR Rahman and wife Saira Banu to end 29-year marriage due to irreconcilable differences

Leave a Comment