എ ആര് റഹ്മാന്റെയും സൈറ ബാനുവിന്റെയും 29 വര്ഷം നീണ്ട വിവാഹ ജീവിതം അവസാനിക്കുന്നതായി സ്ഥിരീകരിച്ച് റഹ്മാന് എക്സില് പങ്കുവെച്ച കുറിപ്പ് സോഷ്യല് മീഡിയയില് വ്യാപക വിമര്ശനത്തിന് വഴിവെച്ചിരിക്കുകയാണ്. കുറിപ്പിനൊടുവില് റഹ്മാന് ചേര്ത്ത #arrsairabreakup എന്ന ഹാഷ്ടാഗിനെതിരെയാണ് വിമര്ശനം ശക്തമായിരിക്കുന്നത്. സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പില് തന്നെ, പോസ്റ്റ് കൂടുതല് പേരിലേക്ക് എത്തിക്കാന് ഹാഷ്ടാഗ് ഉപയോഗിച്ചതിനെയാണ് സോഷ്യല് മീഡിയ വിമര്‍ശിക്കുന്നത്.
റഹ്‌മാന്‍ തന്റെ കുറിപ്പില് പറയുന്നത്, വിവാഹജീവിതം മഹത്തരമായ മുപ്പത് വര്ഷങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല് എല്ലാത്തിനും അദൃശ്യമായ അവസാനം ഉണ്ടെന്ന് തോന്നുന്നുവെന്നുമാണ്. തകര്ന്ന ഹൃദയങ്ങളുടെ ഭാരത്താല് ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാമെന്നും, എന്നിട്ടും ഈ തകര്ച്ചയില് അര്ഥം തേടുന്നുവെന്നും അദ്ദേഹം കുറിച്ചു.
വേര്പിരിയുന്ന ഈ ഘട്ടത്തില് സ്വകാര്യത മാനിക്കണമെന്ന് എആര് റഹ്മാനും സൈറ ബാനുവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ മൂന്ന് മക്കളും ഇതേ ആവശ്യം സോഷ്യല് മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാല്, സ്വകാര്യത ആവശ്യപ്പെടുന്നതിനൊപ്പം തന്നെ വിവാഹമോചനം സ്ഥിരീകരിക്കുന്ന കുറിപ്പില് ഹാഷ്ടാഗ് ഉപയോഗിച്ചത് വൈരുധ്യമായി കാണപ്പെടുന്നു. ഇത്തരം സാഹചര്യത്തില് ആരാണ് ഇങ്ങനെ ഒരു ഹാഷ്ടാഗ് സൃഷ്ടിക്കുകയെന്നും വിമര്ശനം ഉയരുന്നുണ്ട്.
Story Highlights: AR Rahman’s divorce announcement on social media sparks controversy due to use of hashtag despite privacy request