Headlines

Business News, Must Read

ഇന്ത്യയിൽ നിന്ന് 4300 കോടീശ്വരന്മാർ വിദേശത്തേക്ക് കുടിയേറുന്നു

ഇന്ത്യയിൽ നിന്ന് 4300 കോടീശ്വരന്മാർ വിദേശത്തേക്ക് കുടിയേറുന്നു

ഇന്ത്യയിൽ നിന്ന് ഈ വർഷം 4300 കോടീശ്വരന്മാർ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് അന്താരാഷ്ട്ര ഇൻവെസ്റ്റ്‌മെന്റ് മൈഗ്രേഷൻ അഡ്വൈസറി സ്ഥാപനമായ ഹെൻലി ആന്റ് പാർട്‌നേഴ്‌സിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കോടീശ്വരന്മാരുടെ കുടിയേറ്റത്തിൽ ചൈനയ്ക്കും ബ്രിട്ടനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകമെമ്പാടും 1,28,000 കോടീശ്വരന്മാർ ഈ വർഷം സ്വന്തം രാജ്യം വിട്ട് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചൈനയിൽ നിന്ന് 15,200 പേരും ബ്രിട്ടനിൽ നിന്ന് 9500 പേരും നാടുവിടുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുഎഇയിലേക്കാണ് ഏറ്റവും കൂടുതൽ കോടീശ്വരന്മാർ കുടിയേറുന്നത്. ഇന്ത്യക്കാരായ കോടീശ്വരന്മാർക്കും യുഎഇയോടാണ് കൂടുതൽ താൽപര്യം. 6700 കോടീശ്വരന്മാരാണ് ഈ വർഷം യുഎഇയിലേക്ക് താമസം മാറുന്നത്. ആദായനികുതി ഇല്ലാത്തതും ഗോൾഡൻ വിസയും ആഡംബര ജീവിതശൈലിയുമൊക്കെയാണ് യുഎഇയോടുള്ള ആകർഷണത്തിന് പിന്നിൽ. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്, 3800 കോടീശ്വരന്മാർ അവിടേക്ക് താമസം മാറും. മൂന്നാം സ്ഥാനത്ത് 3500 കോടീശ്വരന്മാരുടെ വരവ് പ്രതീക്ഷിക്കുന്ന സിംഗപ്പൂരാണ്. നാലും അഞ്ചും സ്ഥാനങ്ങളിൽ യഥാക്രമം കാനഡയും ഓസ്‌ട്രേലിയയുമാണ്. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സുരക്ഷിതത്വം, സാമ്പത്തിക ഭദ്രത, നികുതിയിളവ്, കൂടുതൽ ബിസിനസ് അവസരങ്ങൾ എന്നിവയാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കോടീശ്വരന്മാരുടെ കുടിയേറ്റത്തിനുള്ള പ്രധാന കാരണങ്ങൾ.

More Headlines

തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ജർമ്മനിയിലെ കെയർ ഹോമുകളിൽ നഴ്സുമാർക്ക് അവസരം: നോർക്ക റൂട്ട്സ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നു
അന്നയുടെ മരണം: അന്വേഷണം നടത്താമെന്ന് EY അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി
അമിത ജോലിഭാരം: 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചു; EY കമ്പനിക്കെതിരെ കുടുംബം പരാതി നൽകി
കേരളത്തിലെ സ്വർണ്ണ-വെള്ളി വിലകളിൽ നേരിയ ഇടിവ്
സാമ്പത്തിക പ്രതിസന്ധി: സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി, ബിൽ പരിധി 5 ലക്ഷമായി കുറച്ചു
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
ബ്രെക്സിറ്റ്: ബ്രിട്ടന്റെ സാമ്പത്തിക മേഖലയിൽ ആഘാതം; യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരത്തിൽ ഇടിവ്

Related posts