അന്നയുടെ മരണം: നിർമല സീതാരാമന്റെ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്ന് അച്ഛൻ

നിവ ലേഖകൻ

Anna Sebastian death controversy

അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പരാമർശത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് അന്നയുടെ അച്ഛൻ സിബി ജോസഫ് വ്യക്തമാക്കി. ഒരു മന്ത്രി ഇത്തരത്തിൽ പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്നും, അന്ന ആത്മവിശ്വാസമുള്ള കുട്ടിയായതുകൊണ്ടാണ് അവൾ ജോലി നേടിയതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിലെ ചടങ്ങിനിടെയാണ് മന്ത്രി നിർമല സീതാരാമൻ വിചിത്രമായ പരാമർശം നടത്തിയത്. വീടുകളിൽ നിന്ന് സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കണമെന്നും, ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദത്തെ നേരിടാൻ പറ്റുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, അന്നയുടെ മാതാപിതാക്കളോട് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി വീഡിയോ കോളിലൂടെ സംസാരിച്ചു. മരണം ജോലി സമ്മർദ്ദം മൂലമെന്ന കുടുംബത്തിന്റെ പരാതി പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽഗാന്ധി മാതാപിതാക്കൾക്ക് ഉറപ്പ് നൽകി.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്നയുടെ മരണത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകി.

സുരക്ഷിതവും ജീവനക്കാർക്ക് പിന്തുണയേകുന്നതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും കമ്മീഷൻ വ്യക്തമാക്കി. പൂനെയിൽ ഏണസ്റ്റ് ആൻഡ് യങ് കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്ന കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ പേരയിൽ ജൂലായ് 20നായിരുന്നു ഹൃദയസ്തംഭനം മൂലം താമസസ്ഥലത്ത് മരണപ്പെടുന്നത്.

Story Highlights: Anna Sebastian’s father responds to Finance Minister Nirmala Sitharaman’s controversial remarks on work stress and reliance on God

Related Posts
തലശ്ശേരി ഫ്രഷ് കട്ട് സംഘർഷം: വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നില്ല, മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
Fresh Cut Conflict

കോഴിക്കോട് തലശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണവുമായി ബന്ധപെട്ടുണ്ടായ സംഘർഷത്തിൽ മനുഷ്യാവകാശ Read more

അടിമാലിയിലെ മലയിടിച്ചിൽ: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു
Adimali Landslide

അടിമാലിയിൽ ദേശീയപാത നിർമ്മാണത്തിലെ പിഴവിനെ തുടർന്ന് മലയിടിഞ്ഞ് ഒരാൾ മരിച്ച സംഭവം അന്വേഷിക്കാൻ Read more

ചുമ മരുന്ന് ദുരന്തം: സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷൻ
cough syrup deaths

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് Read more

ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; സഹായം തേടിയെത്തിയപ്പോൾ പോലീസ് റൂമിലിട്ടും മർദ്ദിച്ചെന്ന് പരാതി
Delhi student assault

ഡൽഹിയിൽ മൊബൈൽ മോഷണം ആരോപിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. സഹായം തേടി Read more

കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലെ ദുരവസ്ഥയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
Human Rights Commission case

കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സ്ഥലമില്ലാത്തതിനെ തുടർന്ന് 16 അനാഥ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതുമായി Read more

തലസീമിയ രോഗികൾക്ക് മരുന്ന് ലഭ്യമല്ലാത്തതിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
thalassemia medicine shortage

ഒരു വർഷമായി മരുന്ന് കിട്ടാനില്ലാത്ത തലസീമിയ രോഗികളുടെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. Read more

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ധനമന്ത്രി

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ സാമ്പത്തിക Read more

കുഴിയിൽ വീണ് അപകടം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Human Rights Commission case

കോഴിക്കോട് കല്ലുത്താൻ കടവിൽ റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരുക്കേറ്റ സംഭവത്തിൽ Read more

പേരാമ്പ്ര അപകടം: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ മനുഷ്യാവകാശ കമ്മീഷൻ
Perambra accident

കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. അടിയന്തരമായി റിപ്പോർട്ട് Read more

കുഞ്ഞില മാസിലാമണിയുടെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; കർശന നടപടിക്ക് നിർദ്ദേശം
Kunjila Mascillamani complaint

കോഴിക്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവത്തിൽ സംവിധായിക കുഞ്ഞില മാസിലാമണി Read more

Leave a Comment