2010-ലെ സൗത്ത് ആഫ്രിക്ക ലോക കപ്പ് ഫൈനലില് സ്പെയിനും നെതര്ലാന്ഡ്സും ഏറ്റുമുട്ടി. 116-ാം മിനിറ്റില് ആന്ദ്രെ ഇനിയേസ്റ്റയുടെ മിന്നുന്ന ഗോളിലൂടെ സ്പെയിന് കിരീടം നേടി. ഇതോടെ ഇനിയേസ്റ്റയുടെ പേര് ഫുട്ബോള് ചരിത്രത്തില് സുവര്ണലിപികളാല് രേഖപ്പെടുത്തപ്പെട്ടു.
2024 ഒക്ടോബര് എട്ടിന് 22 വര്ഷത്തെ സോക്കര് ജീവിതം അവസാനിപ്പിച്ച് ആന്ദ്രെ ഇനിയസ്റ്റ മൈതാനം വിടുമ്പോള് ആരാധകര്ക്കും സഹകളിക്കാര്ക്കുമെല്ലാം ഗൃഹാതുരത്വമുണര്ത്തുന്നതായിരിക്കും. ലോക കപ്പിനൊപ്പം രണ്ട് യൂറോപ്യന് ചാമ്പ്യന്ഷിപ്പ് കിരീടങ്ങളും നാല് ചാമ്പ്യന്സ് ലീഗ് കിരിടങ്ങളുമായി ഇനിയസ്റ്റയുടെ കരിയര് പ്രൗഢഗംഭീരമാണ്.
ബാഴ്സലോണയില് നിന്ന് തുടങ്ങിയ ക്ലബ്ബ് കരിയറില് ജപ്പാനിലെ വിസല് കോബെയിലും യുഎഇ പ്രോ ലീഗിലെ എമിറേറ്റ്സിലും കളിച്ചു. 674 മത്സരങ്ങള് ബാഴ്സലോണയ്ക്കായി കളിച്ച ഇനിയേസ്റ്റ, മെസ്സിയുടെ ആക്രമണ ശൈലിയോട് കിടപിടിക്കുന്ന നീക്കങ്ങള് നടത്തിയിരുന്നു. സ്പെയിന്റെ സുവര്ണ്ണ കാലഘട്ടത്തിലും നിര്ണായക പങ്കുവഹിച്ചു. മെസ്സിയടക്കമുള്ള സഹതാരങ്ങളും ബാഴ്സ അധികൃതരും താരത്തിന് ആശംസകള് നേര്ന്നു. “എനിക്ക് ഈ നിമിഷത്തെ ഒറ്റ വാക്കില് സംഗ്രഹിക്കാന് കഴിയുമെങ്കില്, അത് അഭിമാനം എന്നായിരിക്കും” എന്ന് വികാരനിര്ഭരമായി ഇനിയേസ്റ്റ പറഞ്ഞു.
Story Highlights: Spanish football legend Andrés Iniesta retires after 22-year career, leaving a legacy of World Cup and Champions League victories.