**പാൽവഞ്ച ◾:** ആന്ധ്രാപ്രദേശിൽ 17 വയസ്സുള്ള ആദിവാസി പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവം പുറത്ത്. മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകിയ ശേഷം പെൺകുട്ടിയെ ക്ഷേത്രത്തിനരികെ ഉപേക്ഷിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ആൻ്റിയുടെ വീട്ടിലേക്ക് പോകുമ്പോൾ യാത്രാമധ്യേയാണ് അതിക്രമം നേരിട്ടത്. പ്രതികൾ പെൺകുട്ടിയെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് കൃത്യം നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ട് പേർ ചേർന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി മൊഴിയിൽ പറയുന്നു. ആന്ധ്രാപ്രദേശ് – ഛത്തീസ്ഗഡ് അതിർത്തിക്കടുത്തുള്ള വനപ്രദേശത്ത് വെച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്.
യാത്ര ചെയ്യാനിരുന്ന ബസ് നേരത്തെ പോയതിനെ തുടർന്ന് പെൺകുട്ടി ഓട്ടോ വിളിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഈ സമയം പ്രതികൾ ചേർന്ന് പെൺകുട്ടിയെ വനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് പ്രതികൾ പെൺകുട്ടിയെ മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം കുടിപ്പിക്കാൻ നിർബന്ധിച്ചു. അതിനുശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് രാത്രിയിൽ ക്ഷേത്രത്തിൽ ഉപേക്ഷിച്ചെന്നും പെൺകുട്ടി മൊഴി നൽകി.
അടുത്ത ദിവസം രാവിലെ ക്ഷേത്രത്തിനടുത്ത് ബോധരഹിതയായി കിടന്ന പെൺകുട്ടിയെ നാട്ടുകാരാണ് കണ്ടെത്തുന്നത്. തുടർന്ന് അവൾ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടർമാർ ഉടൻതന്നെ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി പെൺകുട്ടിയെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: A 17-year-old tribal girl in Andhra Pradesh was allegedly gang-raped after being drugged and abandoned near a temple.