അനന്യയുടെ സംഗീത പ്രതിഭയ്ക്ക് സര്‍വശ്രേഷ്ഠ ദിവ്യാംഗ്ജന്‍ പുരസ്‌കാരം

Anjana

Ananya Sarvashreshta Divyangjan Award

അനന്യയുടെ സംഗീത പ്രതിഭയ്ക്ക് സര്‍വശ്രേഷ്ഠ ദിവ്യാംഗ്ജന്‍ പുരസ്‌കാരം ലഭിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ള ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ മികവിനാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഡിസംബര്‍ മൂന്നിന് ദില്ലിയില്‍ രാഷ്ട്രപതി ഈ പുരസ്‌കാരം സമ്മാനിക്കും. ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വലിയ അഭിമാനം തോന്നുന്നുവെന്ന് അനന്യയുടെ മാതാപിതാക്കള്‍ പറഞ്ഞു.

രണ്ടരവയസ്സുള്ളപ്പോഴാണ് അനന്യയ്ക്ക് ഓട്ടിസമുള്ളതായി വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ചെറുപ്രായത്തില്‍ തന്നെ മേശമേല്‍ താളംപിടിച്ചും പാട്ടിനു ചെവിയോര്‍ത്തും അവള്‍ സംഗീതത്തോടുള്ള താത്പര്യം പ്രകടിപ്പിച്ചു. നാലാംവയസ്സില്‍ സംഗീതം പഠിക്കാതെതന്നെ കീബോര്‍ഡ് വായിക്കാന്‍ തുടങ്ങി. ഏതുപാട്ടും റിഹേഴ്സല്‍ കൂടാതെ അനന്യ കീബോര്‍ഡില്‍ വായിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  തിരുവനന്തപുരത്തെ അന്താരാഷ്ട്ര ഊർജ്ജ ഉത്സവത്തിൽ മെഗാ ക്വിസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

2022-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭിന്നശേഷി പുരസ്‌കാരവും കഴിഞ്ഞവര്‍ഷം ഉജ്ജ്വലബാല്യം പുരസ്‌കാരവും അനന്യയ്ക്കു ലഭിച്ചിരുന്നു. വഴുതക്കാട് റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍നീഡ് ഓഫ് സ്‌പെഷ്യല്‍ കെയര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അനന്യ. അച്ഛന്‍ കൊല്ലം ശൂരനാട് സ്വദേശിയായ ബി.ബി ബിജേഷ് തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ അനുപമയും സഹോദരന്‍ ആരോണും ആണ്. ആരോണ്‍ പാങ്ങോട് കേന്ദ്രീയ വിദ്യാലയയിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

  വയനാട് ഡിസിസി നേതൃത്വത്തിന്റെ വാദം പൊളിയുന്നു; എൻ എം വിജയന്റെ സാമ്പത്തിക ബാധ്യതകൾ അറിഞ്ഞിരുന്നുവെന്ന് തെളിവുകൾ

Story Highlights: Ananya, a young girl with autism, wins the prestigious Sarvashreshta Divyangjan Award for her exceptional musical talent.

Related Posts
സ്പെഷ്യൽ ഒളിമ്പിക്സ് യുഎഇ നീന്തൽ ചാമ്പ്യൻഷിപ്പിൽ മലയാളി താരം നോഹ പുളിക്കലിന് നാല് മെഡലുകൾ
Special Olympics UAE Swimming Championship

അബുദാബിയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് യുഎഇ നീന്തൽ ചാമ്പ്യൻഷിപ്പിൽ മലയാളി താരം നോഹ Read more

  പെരിയ കേസ്: സിപിഎമ്മിന്റെ നിലപാട് കൊലയാളികളോടുള്ള കൂറ് വ്യക്തമാക്കുന്നു - കെ സുധാകരൻ
ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ പുറത്താക്കിയ സ്കൂൾ പ്രിൻസിപ്പലിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് സ്കൂളിലെ പ്രിൻസിപ്പലിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ഓട്ടിസം ബാധിതനായ Read more

Leave a Comment