ബാലയുടെ മുൻ ഭാര്യ അമൃത സുരേഷ് തുറന്നുപറയുന്നു: “ചോര തുപ്പി പലദിവസവും ആ വീട്ടിൽ കിടന്നിട്ടുണ്ട്”

Anjana

Amrutha Suresh Bala marriage abuse

നടൻ ബാലയുടെ മുൻ ഭാര്യ അമൃത സുരേഷ് കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. മകൾ പറഞ്ഞത് അവളുടെ വിഷമം കൊണ്ടാണെന്നും ബാലചേട്ടൻ തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ തുറന്നുപറയുന്നു.

ചോര തുപ്പി പലദിവസവും താൻ ആ വീട്ടിൽ കിടന്നിട്ടുണ്ടെന്നും, ഉപദ്രവം കൂടി വന്നപ്പോൾ, അത് മകളെ ബാധിച്ചു തുടങ്ങിയപ്പോൾ ആ വീട്ടിൽ നിന്ന് ഓടിയതാണെന്നും അമൃത വ്യക്തമാക്കി. മകളെ ബ്രെയിൻ വാഷ് ചെയ്തുവെന്ന ആരോപണത്തെ അമൃത നിഷേധിക്കുകയും, കോടതിയിൽ നിന്ന് മകളെ വലിച്ചിഴച്ചാണ് വണ്ടിയിൽ കയറ്റി കൊണ്ടുപോയതെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമൃത തുടർന്നു പറഞ്ഞു: “പതിനെട്ടാമത്തെ വയസ്സിൽ ആദ്യമായി ഒരാളെ സ്നേഹിച്ചു. അയാളെ കല്യാണം കഴിച്ചു. അതിന് ശേഷം ചോര തുപ്പി പലദിവസവും ഞാൻ ആ വീട്ടിൽ കിടന്നിട്ടുണ്ട്. ഉപദ്രവം കൂടി വന്നപ്പോൾ മകളെ ബാധിച്ചു തുടങ്ങിയപ്പോൾ ആ വീട്ടിൽ നിന്ന് ഓടിയതാണ്. കോടികൾ എടുത്ത് കൊണ്ടല്ല ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങിയത്.” അമൃത തന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പറഞ്ഞു, ഇന്നും താൻ ചികിത്സയിലാണെന്നും വെളിപ്പെടുത്തി.

Story Highlights: Actor Bala’s ex-wife Amrutha Suresh reveals details of abuse and mistreatment during their marriage, defending her daughter’s statements.

Leave a Comment