രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ; രാജ്യവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് ശീലമായെന്ന് ആരോപണം

നിവ ലേഖകൻ

Amit Shah criticizes Rahul Gandhi

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുകയാണ്. രാജ്യത്തെ വിഭജിക്കാൻ ഗൂഢാലോചന നടത്തുന്ന ശക്തികൾക്കൊപ്പം നിൽക്കുന്നതും രാജ്യവിരുദ്ധ പ്രസ്താവനകൾ നടത്തുന്നതും രാഹുലിന്റെയും കോൺഗ്രസ് പാർട്ടിയുടെയും ശീലമായി മാറിയിരിക്കുന്നുവെന്ന് അമിത് ഷാ ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാഷണൽ കോൺഫറൻസിനെ പിന്തുണയ്ക്കുന്നതും വിദേശത്ത് ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തുന്നതും രാജ്യത്തിനു ഭീഷണിയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പ്രാദേശികത, മതം, ഭാഷാപരമായ വ്യത്യാസങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്ന കോൺഗ്രസിന്റെ രാഷ്ട്രീയമാണ് രാഹുലിന്റെ പ്രസ്താവനയിലൂടെ വെളിവാകുന്നതെന്ന് അമിത് ഷാ കുറിച്ചു.

രാജ്യത്ത് സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് സംസാരിക്കുക വഴി കോൺഗ്രസിന്റെ സംവരണ-വിരുദ്ധ മുഖം ഒരിക്കൽകൂടി വെളിവാക്കുകയാണ് രാഹുൽ എന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ മനസിലുള്ള കാര്യങ്ങളാണ് വാക്കുകളായി പുറത്തേക്ക് വരുന്നതെന്നും അമിത് ഷാ പറഞ്ഞു.

ബിജെപി ഇവിടെയുള്ളയിടത്തോളം കാലം ആർക്കും സംവരണം ഇല്ലാതാക്കാനോ, രാജ്യ സുരക്ഷ തകർക്കാനോ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ രാജ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഒഡീഷയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി; പിതാവിനോട് സംസാരിച്ച് രാഹുൽ ഗാന്ധി

കോൺഗ്രസിന്റെ രാഷ്ട്രീയം രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നതാണെന്നും അമിത് ഷാ ആരോപിച്ചു.

Story Highlights: Amit Shah criticizes Rahul Gandhi for anti-national statements and divisive politics

Related Posts
ഓപ്പറേഷൻ സിന്ദൂർ: ജൂലൈ 29ന് പാർലമെന്റിൽ ചർച്ച
Operation Sindoor

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വിശദമായ ചർച്ച ജൂലൈ 29-ന് പാർലമെന്റിൽ നടക്കും. 16 മണിക്കൂർ Read more

വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് രാഹുൽ ഗാന്ധി
VS Achuthanandan demise

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ജനാധിപത്യത്തിനും Read more

ധർമ്മസ്ഥലയിലെ ദുരൂഹതകളിൽ എൻഐഎ അന്വേഷണം വേണമെന്ന് എംപി; അമിത് ഷായ്ക്ക് കത്തയച്ചു
NIA investigation

ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭാ എംപി Read more

  രാഹുൽ ഗാന്ധിക്കെതിരെ സി.പി.ഐ.എം കേന്ദ്ര നേതൃത്വം
രാഹുൽ ഗാന്ധിക്കെതിരെ സി.പി.ഐ.എം കേന്ദ്ര നേതൃത്വം
Rahul Gandhi CPIM

രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി സി.പി.ഐ.എം കേന്ദ്ര നേതൃത്വം രംഗത്ത്. ആർ.എസ്.എസിനെയും സി.പി.ഐ.എമ്മിനെയും രാഹുൽ Read more

മോദി ബിഹാറിൽ: 7000 കോടിയുടെ പദ്ധതികൾക്ക് തുടക്കം, അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു
Bihar development projects

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ 7000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിട്ടു. അമൃത് Read more

ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിന്റെ ആവിഷ്ക്കാരം; രാഹുൽ ഗാന്ധി
Oommen Chandy

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് രണ്ട് വർഷം തികയുന്ന ഇന്ന്, കെപിസിസിയുടെ Read more

ഉമ്മൻ ചാണ്ടി അനുസ്മരണം: രാഹുൽ ഗാന്ധി ഇന്ന് പുതുപ്പള്ളിയിൽ
Oommen Chandy remembrance

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രാവിലെ 10 Read more

  വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി
ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകണമെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Statehood for Jammu Kashmir

ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രി Read more

ഒഡീഷയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി; പിതാവിനോട് സംസാരിച്ച് രാഹുൽ ഗാന്ധി
Odisha student suicide

ഒഡീഷയിൽ അധ്യാപക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ പിതാവുമായി രാഹുൽ ഗാന്ധി Read more

ഒഡീഷയിലെ വിദ്യാർത്ഥി ആത്മഹത്യ: ബിജെപിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബിജെപിക്കെതിരെ Read more

Leave a Comment