ഝാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും; വനവാസികളെ ഒഴിവാക്കും: അമിത് ഷാ

Anjana

Uniform Civil Code Jharkhand
റാഞ്ചി: ഝാർഖണ്ഡിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും വനവാസി സമൂഹങ്ങളുടെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വനവാസി വിഭാഗങ്ങളെ ഏകീകൃത സിവിൽ കോഡിൽ നിന്നും ഒഴിവാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. സംസ്ഥാനം രൂപീകരിച്ചിട്ട് 25 വർഷമായതിനാൽ 25 വാഗ്ദാനങ്ങളാണ് ബിജെപി പ്രധാനമായും മുന്നോട്ടുവയ്‌ക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഝാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് കേന്ദ്ര സർക്കാർ നടപ്പിലാക്കുമെന്നും വനവാസി വിഭാഗങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയായിരിക്കും നിയമം നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റത്തിന് തടയിടുമെന്നും കുടിയേറ്റക്കാർ അനധികൃതമായി സ്വന്തമാക്കിയ വനഭൂമി വനവാസി വിഭാഗങ്ങൾക്ക് തിരികെ നൽകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഝാർഖണ്ഡിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Story Highlights: Amit Shah releases BJP manifesto in Jharkhand, promises Uniform Civil Code implementation with exemption for tribal communities

Leave a Comment