മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന ‘അമരൻ’ ട്രെയിലർ പുറത്തിറങ്ങി

നിവ ലേഖകൻ

Amaran trailer Shiva Karthikeyan

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ശിവ കാർത്തികേയൻ ചിത്രം അമരന്റെ ട്രെയിലർ പുറത്തിറങ്ങി. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന ചിത്രമാണ് അമരൻ. രാജ്കുമാറാണ് സംവിധായകൻ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുകുന്ദ് വരദരാജനായി ശിവകാർത്തികേയനും ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായി പല്ലവിയും എത്തുന്നു. കമൽഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബർ 31 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസാണ്.

ജയിലർ, ജവാൻ, ലിയോ, വേട്ടയ്യൻ തുടങ്ങി വമ്പൻ സിനിമകൾ കേരളത്തിൽ വിതരണത്തിനെത്തിച്ച സ്ഥാപനമാണിത്. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അശോക ചക്രം നൽകി ആദരിക്കപ്പെട്ട മുകുന്ദ്, തമിഴ്നാട്ടിൽ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ്. 2014 ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ തിരച്ചിലിനിടെ വെടിയേറ്റു വീരമൃത്യു വരിക്കുകയായിരുന്നു.

  എമ്പുരാൻ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് മുരളി ഗോപി

മലയാളിയായ ഇന്ദു റബേക്ക വർഗീസാണ് മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ. ഭുവൻ അറോറ, രാഹുൽ ബോസ്, ശ്രീകുമാർ, വികാസ് ബംഗർ എന്നിവരും മലയാള താരം ശ്യാം മോഹനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Story Highlights: Trailer for Shiva Karthikeyan’s ‘Amaran’, based on Major Mukund Varadarajan’s life, released

Related Posts
മനോജ് ഭാരതിരാജ അന്തരിച്ചു
Manoj Bharathiraja

പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതമാണ് Read more

നടൻ മനോജ് ഭാരതിരാജ അന്തരിച്ചു
Manoj Bharathiraja

പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ Read more

ഷിഹാൻ ഹുസൈനി അന്തരിച്ചു
Shihan Hussaini

പ്രശസ്ത തമിഴ് നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാൻ ഹുസൈനി (60) അന്തരിച്ചു. കാൻസർ Read more

  ‘എമ്പുരാനി’ൽ മുസ്ലിം സഹോദരങ്ങളെ ഹിന്ദുക്കൾ കൊന്നുവെന്ന് എഴുതി വച്ചു, വർഗീയത പറഞ്ഞു; ഉത്തരവാദം മുരളി ഗോപി ഏറ്റെടുക്കണമെന്ന് മേജർ രവി
വടിവേലുവിനൊപ്പം അഭിനയിക്കില്ല; ഒരു കോടി തന്നാലും വേണ്ടെന്ന് സോന ഹെയ്ഡൻ
Sona Heiden

പ്രശസ്ത നടൻ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന് നടി സോന ഹെയ്ഡൻ. ഒരു കോടി രൂപ Read more

സൂരിയുടെ ജീവിതം: പെയിന്ററിൽ നിന്ന് സിനിമാ നടനിലേക്ക്
Soori

തമിഴ് നടൻ സൂരി തന്റെ ജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ വൈറലായി. Read more

ജയം രവി ഇനി രവി മോഹൻ; പുതിയ നിർമാണ കമ്പനിയും പ്രഖ്യാപിച്ചു
Ravi Mohan

ജയം രവി എന്ന പേരിൽ അറിയപ്പെട്ടിരുന്ന തമിഴ് നടൻ ഇനി മുതൽ രവി Read more

ജയം രവിയുടെ ‘കാതലിക്ക നേരമില്ലൈ’ ട്രെയ്ലർ പുറത്തിറങ്ങി; പൊങ്കൽ റിലീസിന് ഒരുങ്ങി ചിത്രം
Kathalicha Neramillai

ജയം രവി നായകനായെത്തുന്ന 'കാതലിക്ക നേരമില്ലൈ' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ട്രെയ്ലർ Read more

  മനോജ് ഭാരതിരാജ അന്തരിച്ചു
സൂര്യയുടെ ‘കങ്കുവ’ ഓസ്കർ പരിഗണനയിൽ; സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു
Jailer Oscar nomination

തമിഴ് സൂപ്പർതാരം സൂര്യയുടെ 'കങ്കുവ' സിനിമ ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും ഓസ്കർ പരിഗണനയിൽ ഇടംനേടി. Read more

സിനിമാ കരിയറിന്റെ തുടക്കം: ബാലയുടെ ഫോൺ കോൾ ജീവിതം മാറ്റിമറിച്ചതായി സൂര്യ
Suriya career Bala

നടൻ സൂര്യ തന്റെ സിനിമാ കരിയറിന്റെ തുടക്കത്തെക്കുറിച്ച് വെളിപ്പെടുത്തി. സംവിധായകൻ ബാലയുടെ ഫോൺ Read more

തമിഴ് സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകൻ എൻ കോതണ്ഡരാമൻ അന്തരിച്ചു
N Kothandaraman

തമിഴ് സിനിമയിലെ പ്രശസ്ത സംഘട്ടന സംവിധായകനും നടനുമായ എൻ കോതണ്ഡരാമൻ (65) ചെന്നൈയിൽ Read more

Leave a Comment