അമരൻ സിനിമയിലെ ഫോൺ നമ്പർ വിവാദം: വിദ്യാർത്ഥിയോട് മാപ്പ് പറഞ്ഞ് നിർമാതാക്കൾ

Anjana

Amaran movie phone number controversy

അമരൻ സിനിമയിൽ തന്റെ ഫോൺ നമ്പർ അനധികൃതമായി ഉപയോഗിച്ചതിനെതിരെ പരാതി നൽകിയ വിദ്യാർത്ഥിയോട് നിർമാതാക്കൾ മാപ്പ് പറഞ്ഞിരിക്കുകയാണ്. ചെന്നൈയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വി.വി. വാഗീശൻ, തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചതിനെതിരെ അമരൻ സിനിമയുടെ നിർമാതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

രാജ് കമൽ ഫിലിംസിന്റെ ബാനറിൽ നിർമിച്ച സിനിമയായിരുന്നു അമരൻ. വാഗീശനുണ്ടായ അസൗകര്യത്തിൽ മാപ്പ് പറയുന്നതായും ചിത്രത്തിൽ നിന്ന് ഫോൺ നമ്പർ നീക്കിയതായും രാജ് കമൽ അറിയിച്ചു. നവംബർ 21-നായിരുന്നു വിദ്യാർത്ഥി നോട്ടീസ് അയച്ചത്. സിനിമയിൽ സായ് പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വർഗീസിന്റേതായി കാണിക്കുന്ന ഫോൺ നമ്പർ തന്റേതാണെന്നും തുടർച്ചയായി കോളുകൾ വരുന്നതോടെ പഠിക്കാനോ ഉറങ്ങാനോ പറ്റുന്നില്ലെന്നും മാനസികമായ ബുദ്ധിമുട്ടുകൾ ഇത് കാരണം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും വിദ്യാർത്ഥി പരാതി പറഞ്ഞിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമരൻ സിനിമയുടെ നിർമാതാക്കളോട് 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വാഗീശൻ വക്കീൽ നോട്ടീസയച്ചത്. സിനിമ റിലീസ് ചെയ്തതിന് ശേഷം തന്റെ നമ്പറിലേക്ക് നിരന്തരമായി സായ് പല്ലവിയല്ലേ എന്ന് ചോദിച്ച് കോളുകൾ വരുന്നുണ്ടെന്നും അതോടെ തന്റെ സമാധാനം നഷ്ടപ്പെട്ടുവെന്നും വിദ്യാർത്ഥി പരാതിയിൽ പറയുന്നുണ്ട്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരനിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സായ് പല്ലവിയും ശിവകാർത്തികേയനുമാണ്. കമൽ ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ് അമരന്റെ നിർമാണം.

Story Highlights: Amaran movie producers apologize to student for using his phone number in film, agree to remove it.

Leave a Comment