വെക്കേഷൻ ബാലിയിൽ അടിച്ചു പൊളിച്ച് അമലപോൾ.

നിവ ലേഖകൻ

Amala paul

തെന്നിന്ത്യയിലെ പ്രിയ നടിയാണ് അമലപോൾ. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ തൻ്റേതായ അഭിനയ മികവിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2009-ൽ നീലത്താമര എന്ന മലയാള ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചെങ്കിലും, തമിഴ് ചിത്രമായ സിന്ധു സമവേലിയിലൂടെയാണ് താരം അറിയപ്പെട്ടു തുടങ്ങി. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിൽ അഭിനയിച്ചു. 2014-ലായിരുന്നു താരം സംവിധായകനായ എ.എൽ വിജയിയെ വിവാഹം ചെയ്യുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ഇവരുടെ ദാമ്പത്യ ജീവിതം അധികനാൾ നീണ്ടുപോയില്ല. 2017-ൽ ഇരുവരും വേർപിരിയുകയും ചെയ്തു.

പിന്നീട് സിനിമയിൽ സജീവമാണെങ്കിലും, നീണ്ട ആറു വർഷത്തിനുശേഷമാണ് 2023 ൽ ജഗത് ദേശായിയെ വിവാഹം കഴിക്കുന്നത്. ഗുജറാത്ത് സ്വദേശിയായ ജഗതിനെ ഒരു പാർട്ടിയിൽ വച്ചായിരുന്നു താരം പരിചയപ്പെട്ടതും, പിന്നീട് വിവാഹത്തിൽ എത്തിയതും. കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. 2024 ജൂണിൽ ഇവർക്ക് ഒരു ആൺകുഞ്ഞ് പിറക്കുകയും ചെയ്തു. മകൻ ഇലൈയുടെ മുഖം താരം പ്രേക്ഷകർക്ക് മുന്നിൽ കാട്ടിയത് ഈ കഴിഞ്ഞ ഓണത്തിനായിരുന്നു.

  ‘എമ്പുരാനി’ൽ മുസ്ലിം സഹോദരങ്ങളെ ഹിന്ദുക്കൾ കൊന്നുവെന്ന് എഴുതി വച്ചു, വർഗീയത പറഞ്ഞു; ഉത്തരവാദം മുരളി ഗോപി ഏറ്റെടുക്കണമെന്ന് മേജർ രവി

ആടുജീവിതത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിച്ച താരം ഗർഭാവസ്ഥയിലാണ് ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചടങ്ങുകളിലൊക്കെ എത്തിയിരുന്നത്. വിവാഹ ശേഷവും സിനിമയിൽ സജീവമായ താരം ജിത്തു ജോസഫ് സംവിധാനം ചെയ്ത ലെവൽ ക്രോസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം സിനിമാവിശേഷങ്ങളും കുടുംബവിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന താരത്തിൻ്റെ നിരവധി യാത്രാവിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു യാത്രാ വിശേഷമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

ബാലിയിലെ മനോഹരമായ ബീച്ചിനടുത്തുള്ള റിസോർട്ടിൽ വച്ചുള്ള നിരവധി ലുക്കിലുള്ള ഫോട്ടോകളും വീഡിയോകളുമാണ് താരത്തിൻ്റെ വൈറലായി മാറുന്നത്. സൂര്യാസ്തമയ സമയത്തുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. പ്രകൃതി രമണീയമായ ബാലിയിൽ താരം കഴിഞ്ഞ വർഷവും പോയെങ്കിലും, ഈ വർഷം മകനും, ജഗതും കൂടെയുള്ളതിൻ്റെ സന്തോഷവും കാണാം. നിരവധി പേരാണ് താരത്തിൻ്റെ പോസ്റ്റിന് താഴെ കമൻ്റുമായി വന്നിരിക്കുന്നത്.

  എമ്പുരാൻ റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ

Related Posts
കുട്ടികളുടെ ഓൺലൈൻ സുരക്ഷ: അവധിക്കാലത്തെ ജാഗ്രത
online safety

ഓൺലൈനിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ സുരക്ഷയെക്കുറിച്ച് അവബോധം നൽകേണ്ടത് പ്രധാനമാണ്. Read more

വേമ്പനാട്ട് കായലിൽ പ്രത്യേക വേദിയിൽ വിവാഹ വാർഷികം ആഘോഷിച്ച് അമല പോൾ; വീഡിയോ പങ്കുവെച്ച് നടി
Amala Paul wedding anniversary

നടി അമല പോളും ഭർത്താവ് ജഗദ് ദേശായിയും കുഞ്ഞും കുമരകം വേമ്പനാട്ട് കായലിൽ Read more

അമല പോളിന്റെ തുറന്നുപറച്ചിൽ: ‘ആർട്ടിസ്റ്റി’ലെ നഷ്ടപ്പെട്ട അവസരം
Amala Paul Artist film missed opportunity

അമല പോൾ 'ആർട്ടിസ്റ്റ്' സിനിമയിലെ നഷ്ടപ്പെട്ട അവസരത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ആൻ അഗസ്റ്റിൻ ചെയ്ത Read more

ഹേമ കമ്മിറ്റി റിപ്പോർട്ട്: നിയമനടപടി വേണമെന്ന് അമല പോൾ
Amala Paul Hema Committee Report

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് നടി അമല പോൾ പ്രതികരിച്ചു. റിപ്പോർട്ടിൽ Read more

  സാനിയ-റംസാൻ കൂട്ടുകെട്ടിലെ 'പീലിങ്സ്' നൃത്തം വൈറൽ
വസ്ത്രവിവാദം,അമലയുടെ തകർപ്പൻ മറുപടി: എനിക്കിഷ്ടമുള്ളത് ഞാൻ ധരിക്കും
Amala Paul outfit controversy

കൊച്ചി: ലെവല് ക്രോസ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി അമല Read more

ആസിഫ് അലിയെ പിന്തുണച്ച് അമലാ പോൾ: അഭിമാനമുണ്ടെന്ന് പ്രതികരണം

ആസിഫ് അലിയെ പിന്തുണച്ച് നടി അമലാ പോൾ രംഗത്തെത്തി. ആസിഫ് അലി അപ്രതീക്ഷിത Read more

Leave a Comment