അമൽ നീരദ് സംവിധാനം ചെയ്ത ‘ബോഗെയ്ൻ വില്ല’ എന്ന സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി ഹിറ്റായിരുന്നു.
സോണി ലിവ് ആണ് ചിത്രത്തിന്റെ ഓടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബർ 13-ന് ഓടിടിയിലെത്തുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും കാണാൻ സാധിക്കും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരിൽ ഒരാളായ ലാജോ ജോസിന്റെ ‘റൂത്തിന്റെ ലോകം’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബോഗെയ്ൻവില്ല ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ലാജോ ജോസും അമല് നീരദും ചേര്ന്നാണ് രചിച്ചിരിക്കുന്നത്.
ഏറെ നാളുകൾക്ക് ശേഷം ജ്യോതിർമയി അഭിനയിച്ച സിനിമ കൂടിയാണ് ബോഗെയ്ൻവില്ല. കുഞ്ചാക്കോബോബൻ, ഷറഫുധദ്ദീൻ, ഫഹദ് ഫാസിൽ, ശ്രിന്ദ, വീണ നന്ദകുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ചിത്രത്തിൻ്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനാണ് നിർവ്വഹിച്ചിരിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസിൻ്റേയും ഉദയ പിക്ചേഴ്സിന്റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
#image1#
#image2#
Story Highlights: Amal Neerad’s ‘Bougainvillea’ set for OTT release on December 13 on Sony LIV