സോഷ്യൽ മീഡിയ പോസ്റ്റ്: അൽവാരോ മൊറാറ്റയ്ക്ക് വീട് മാറേണ്ടി വന്നു

നിവ ലേഖകൻ

Alvaro Morata privacy breach

സോഷ്യൽ മീഡിയയുടെ വ്യാപനത്തോടെ സെലിബ്രിറ്റികൾക്ക് അവ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് സ്പാനിഷ് ഫുട്ബോൾ താരം അൽവാരോ മൊറാറ്റയ്ക്ക് ഇറ്റലിയിൽ നേരിടേണ്ടി വന്നത്. 2024 യൂറോ കപ്പ് നേടിയ സ്പാനിഷ് ടീമംഗമായ മൊറാറ്റ കഴിഞ്ഞ ജൂലൈയിൽ എസി മിലാനിലേക്ക് ചേക്കേറിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുടുംബത്തോടൊപ്പം സ്വസ്ഥജീവിതം നയിക്കാൻ മിലാന്റെ പ്രാന്തപ്രദേശമായ കോർബെറ്റ മുനിസിപ്പാലിറ്റിയിൽ വീട് കണ്ടെത്തി താമസം മാറാനിരിക്കെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കോർബെറ്റയുടെ മേയർ മാർക്കോ ബല്ലാരിനി, മൊറാറ്റയുടെ വരവിൽ സന്തോഷം പ്രകടിപ്പിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. “ഇത് ഏപ്രിൽ ഒന്നല്ല, അതിനാൽ വിഡ്ഢി ദിനവുമല്ല.

ചാമ്പ്യൻ അൽവാരോ മൊറാറ്റോ ഞങ്ങളുടെ പുതിയ കോർബെറ്റ നിവാസിയാണ്” എന്നായിരുന്നു മേയറുടെ പോസ്റ്റ്. എന്നാൽ ഈ പോസ്റ്റ് മൊറാറ്റയുടെ സ്വകാര്യതയെ ലംഘിച്ചതായി കണ്ട താരം ദേഷ്യത്തോടെ പ്രതികരിച്ചു. തന്റെ അടുത്ത കൂട്ടുകാരോട് പോലും പുതിയ വീടിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും മേയറുടെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ സുരക്ഷയെ അപകടത്തിലാക്കിയെന്നും മൊറാറ്റ ആരോപിച്ചു.

  റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം ലൂക മോഡ്രിച് വിരമിക്കുന്നു

ഈ സംഭവത്തെ തുടർന്ന് മറ്റൊരു വീട് കണ്ടെത്തി അവിടേക്ക് മാറാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. മേയറുടെ പ്രവൃത്തിയിൽ പ്രതിഷേധിച്ച മൊറാറ്റ, കോർബെറ്റ മുനിസിപ്പാലിറ്റി തന്റെ സ്വകാര്യത സംരക്ഷിക്കുമെന്ന് കരുതിയെങ്കിലും അത് സംഭവിച്ചില്ലെന്നും പറഞ്ഞു. എന്നാൽ മേയർ ക്ഷമാപണത്തിനു പകരം “സിയാവോ” (ഗുഡ്ബൈ) എന്നെഴുതി പ്രതികരിക്കുകയാണ് ചെയ്തത്.

ഈ സംഭവം മലയാളത്തിലെ “വെളുക്കാൻ തേച്ചത് പാണ്ട് ആയി” എന്ന ചൊല്ലിനെ ഓർമിപ്പിക്കുന്നതാണ്.

Story Highlights: Spanish footballer Alvaro Morata forced to relocate due to privacy breach by Italian mayor on social media

Related Posts
കൂപ്പെ ഡി ഫ്രാൻസും നേടി പി എസ് ജി; ആഭ്യന്തര ട്രിപ്പിൾ കിരീടം
Coupe de France

കൂപ്പെ ഡി ഫ്രാൻസിൽ സ്റ്റേഡ് ഡി റീംസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് Read more

പ്രീമിയർ ലീഗ്: ഇന്ന് സൂപ്പർ സൺഡേ; നിർണായക മത്സരങ്ങൾ രാത്രി 8.30ന്
Premier League Super Sunday

പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ പോരാട്ടം. 10 വേദികളിലായി 20 ടീമുകൾ Read more

  പ്രീമിയർ ലീഗ്: ഇന്ന് സൂപ്പർ സൺഡേ; നിർണായക മത്സരങ്ങൾ രാത്രി 8.30ന്
സീരി എ കിരീടം ചൂടി നാപ്പോളി; എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കലിരിയെ തകർത്തു
Serie A Title

ഇറ്റാലിയൻ ഫുട്ബോൾ ലീഗ് സീരി എ കിരീടം നാപ്പോളി സ്വന്തമാക്കി. സീസണിലെ അവസാന Read more

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം ലൂക മോഡ്രിച് വിരമിക്കുന്നു
Luka Modric Retirement

റയൽ മാഡ്രിഡിന്റെ സൂപ്പർ താരം ലൂക മോഡ്രിച് ക്ലബ് വിടുന്നു. ഫിഫ ക്ലബ് Read more

റൊണാൾഡോ ജൂനിയറിനെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ; യുവന്റസും റയൽ മാഡ്രിഡും രംഗത്ത്
Cristiano Ronaldo Jr

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 15 ടീമിനായി Read more

മെസ്സിയുടെ അർജന്റീനയുടെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു
Kerala football match

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. ടീം എത്തിയാൽ Read more

  മെസ്സിയുടെ അർജന്റീനയുടെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു
അർജന്റീന ടീം കേരളത്തിൽ എത്തും; എല്ലാ ആശങ്കകളും അകറ്റുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ
Argentina Kerala visit

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമമിട്ട് കായിക Read more

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ലൈസൻസ് റദ്ദാക്കി
Kerala Blasters license

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിൻ്റെ ലൈസൻസ് റദ്ദാക്കി. 2025-2026 വർഷത്തേക്കുള്ള ക്ലബ്ബ് ലൈസൻസ് Read more

ബാഴ്സലോണ ലാലിഗ കിരീടം ചൂടി; എസ്പാന്യോളിനെ തകർത്തു
Barcelona La Liga title

ജർമൻ പരിശീലകൻ ഹാൻസി ഫ്ലിക്കിന് കീഴിൽ ബാഴ്സലോണ ലാലിഗ കിരീടം നേടി. കാറ്റലൻ Read more

അമ്മമാരുടെ പേരുമായി എ സി മിലാൻ; ഇറ്റാലിയൻ ഫുട്ബോളിൽ വേറിട്ട മാതൃദിനാഘോഷം
AC Milan Mother's Day

എ സി മിലാൻ മാതൃദിനം വ്യത്യസ്തമായി ആഘോഷിച്ചു. ജേഴ്സിയുടെ പിന്നിൽ സ്വന്തം പേരിന് Read more

Leave a Comment