ടെക്സസിലെ ബ്ലൂ ഒറിജിൻ കേന്ദ്രത്തിൽ നിന്ന് ഏഴരയോടെയാണ് പേടകം വിക്ഷേപിച്ചത്. പത്ത് മിനിറ്റ് മാത്രം നീണ്ടുനിന്ന ഈ ദൗത്യത്തിൽ, ഭൂമിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സബ് ഓർബിറ്റിലാണ് സംഘം സമയം ചിലവഴിച്ചത്. ചരിത്രത്തിൽ ആദ്യമായി വനിതകൾ മാത്രം അംഗങ്ങളായ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയതായി ബ്ലൂ ഒറിജിൻ അറിയിച്ചു.
The Blue Origin all-female crew, including Katy Perry, have launched into Space. pic.twitter.com/18Oo6GAnOa
— Pop Base (@PopBase) April 14, 2025
ശതകോടീശ്വരനായ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ എൻ എസ് 31 എന്ന പേടകത്തിലായിരുന്നു ഈ ചരിത്രയാത്ര. വിഖ്യാത പോപ് ഗായിക കാത്തി പെറി, അമേരിക്കൻ പത്രപ്രവർത്തക ഗെയിൽ കിംങ്, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവ് എന്നിവർ ഈ വനിതാസംഘത്തിലുണ്ടായിരുന്നു. പൗരാവകാശ പ്രവർത്തക അമാൻഡ ന്യൂയെൻ, ചലച്ചിത്ര നിർമാതാവ് കരിൻ ഫ്ലിൻ, ബെസോസിന്റെ കാമുകിയും മാധ്യമ പ്രവർത്തകയുമായ ലോറൻ സാഞ്ചസ് എന്നിവരും യാത്രയിൽ പങ്കാളികളായി.
ഇതാദ്യമായാണ് ഒന്നിലധികം പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തിൽ ക്രൂ അംഗങ്ങളെല്ലാം വനിതകളാകുന്നത് എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്. ആറ് യാത്രികർ ഉൾപ്പെട്ട സംഘം യാത്ര പൂർത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തി. ബഹിരാകാശ ടൂറിസത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് വനിതകൾ മാത്രമുള്ള ഈ ബഹിരാകാശ യാത്ര ചരിത്രത്തിൽ ഇടം നേടിയത്.
Katy Perry exiting the rocket capsule. pic.twitter.com/rSIApEQ8m2
— Pop Crave (@PopCrave) April 14, 2025
Story Highlights: An all-female crew made history with the first all-women spaceflight, completing a 10-minute mission to suborbit aboard Blue Origin’s NS31 spacecraft.