പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് ആലിയ ഭട്ട് അഭിപ്രായപ്പെട്ടു. ഹൈദരാബാദില് നടന്ന ‘ജിഗ്റ’ എന്ന സിനിമയുടെ പ്രീ റിലീസിങ് ഇവന്റിലാണ് ആലിയ ഇക്കാര്യം പറഞ്ഞത്. ഈ അവസരത്തില് നടി സാമന്ത റൂത്ത് പ്രഭുവിനെ പ്രകീര്ത്തിച്ച് ആലിയ സംസാരിക്കുകയും ചെയ്തു.
സാമന്തയെ ഓഫ്സ്ക്രീനിലെയും ഓണ്സ്ക്രീനിലെയും ഹീറോ എന്നാണ് ആലിയ വിശേഷിപ്പിച്ചത്. സാമന്തയുടെ കഴിവ്, പ്രതിഭ, ശക്തി, പ്രതിരോധം എന്നിവയോടുള്ള ആരാധന ആലിയ പ്രകടിപ്പിച്ചു. പുരുഷാധിപത്യലോകത്തെ ലിംഗഭേദത്തെ മറികടന്ന് സാമന്ത ഉയരങ്ങളിലെത്തിയത് എല്ലാവര്ക്കും മാതൃകയാണെന്നും ആലിയ പറഞ്ഞു.
സാമന്തയുടെ കഴിവും ശക്തമായ പ്രതിരോധവും കൊണ്ട് അവര് നേടിയ നേട്ടങ്ങളെ ആലിയ പ്രശംസിച്ചു. ഒരുമിച്ച് ഒരു സ്ക്രീനില് ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സാമന്തയുമായുള്ള ഊഷ്മളവും നിര്മമവുമായ ബന്ധത്തെക്കുറിച്ചും ആലിയ പരാമര്ശിച്ചു. ആലിയയുടെ സ്നേഹോഷ്മളമായ വാക്കുകള് സാമന്തയെ വികാരഭരിതയാക്കി.
പുരുഷന്മാരുടെ ഈ ലോകത്ത് ഒരു പെണ്ണായിരിക്കുക എന്നത് അത്ര എളുപ്പമല്ലെന്നും, എന്നാല് സാമന്ത അത്തരം വെല്ലുവിളികളെ അതിജീവിച്ചുവെന്നും ആലിയ അഭിപ്രായപ്പെട്ടു.