ആലപ്പുഴ അപകടം : പറഞ്ഞതും പറയാത്തതും കുറിപ്പ് വൈറൽ

നിവ ലേഖകൻ

Alappuzha Tragic Accident

ആലപ്പുഴയിൽ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ദാരുണമായ വാഹനാപകടം നാടിനെയാകെ നൊമ്പരപ്പെടുത്തിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ എംബിബിഎസിന് പഠിക്കുന്ന 11 വിദ്യാർത്ഥികൾ സഞ്ചരിച്ച കാറായിരുന്നു നിയന്ത്രണംതെറ്റി എതിരെ വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറിയത്. കാറിലുണ്ടായിരുന്ന 6 പേർ മരണപ്പെടുകയും, മറ്റ് 5 പേർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുമാണ്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, മലപ്പുറം കോട്ടക്കലിലെ ദേവനന്ദൻ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി, എടത്വ സ്വദേശി ആല്വിന് എന്നിവരാണ് അപകടത്തിൽ മരണമടഞ്ഞവർ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
Alappuzha Tragic Accident

സംഭവത്തിൽ ആദ്യം തന്നെ കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി പോലീസ് എഫ് ഐആർ ഒക്കെ തയ്യാറാക്കിയിരുന്നു.എന്നാൽ
അപകടം നടന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ, അപകട കാരണം എന്താണെന്ന് തിരക്കുകയായിരുന്നു. കെഎസ്ആർടിസി ഡൈവറുടെ കുഴപ്പമല്ലെന്നും, കാർ ഡ്രൈവറുടെ പരിചയക്കുറവും പ്രതികൂല കാലാവസ്ഥയുമാണെന്നാണ് ഗതാഗത വകുപ്പിൻ്റെ കണ്ടെത്തൽ.

അപകടം നടന്നതിനെ കുറിച്ച് പലരും പല അഭിപ്രായങ്ങളുമായി വരികയുണ്ടായി. അതിൽ ഇപ്പോൾ വൈറലാവുന്നത് ഡിജിറ്റൽ ക്രിയേറ്ററും, റോഡീസ് ഗ്യാരേജ് എന്ന യുട്യൂബ് ചാനലിൻ്റെ ഉടമയുമായ ജുബിൻ ജേക്കബ് കൊച്ചുപുരക്കൻ പങ്കുവെച്ച പോസ്റ്റാണ്. ഇദ്ദേഹത്തിൻ്റേതായി വാഹനങ്ങൾക്കും, അതിൻ്റെ അനുബന്ധ വിഷയങ്ങളെ കുറിച്ചും വിവരണങ്ങൾ നൽകുന്ന ഒരു എക്സ്ക്ലൂസിവ് ചാനലും ഉണ്ട്.

ജുബിൻ ജേക്കബ് കൊച്ചുപുരക്കൻ ഫെയ്സ് ബുക്കിൽ പങ്കുവെച്ച പോസ്റ്റിങ്ങനെയാണ്. ‘ കഴിഞ്ഞ ദിവസം ആലപ്പുഴയിലുണ്ടായ അപകടത്തെക്കുറിച്ച് മോട്ടോർ വാഹന ഉദ്യോഗസ്ഥൻ പറഞ്ഞത് ABS ഇല്ലാത്തതു കൊണ്ട് വണ്ടി സ്കിഡായിപ്പോയി ഇടിച്ചതെന്നും, പറയുകയാണ്. എന്നാൽ അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഇതുപോലെയുയരു സമർത്ഥരായ ഉദ്യോഗസ്ഥരാണല്ലോ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ആലോചിച്ചു പോവുകയാണ്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നമുക്ക് മനസിലാവുന്നത് കാറിൻ്റെ സ്റ്റിയറിങ്ങ് വലത്തേക്ക് ഒന്ന് വെട്ടിയപ്പോൾ ടവേരയുടെ റിയർ എൻഡ് കറങ്ങി മുന്നിലേക്ക് പോവുകയും, വണ്ടി മുക്കാൽ ഭാഗം തിരിഞ്ഞോ, അല്ലെങ്കിൽ റോഡിന് കുറുകെ നീങ്ങുന്നതുമാണ്. ഇത് കാണുമ്പോൾ ബ്രേക്കിനും, ABS ഉം അല്ലെന്നും, റോഡിലെ ജലപാളിക്ക് മുകളിലൂടെ തെന്നിപ്പോയതാണെന്നും മനസിലാക്കാം. അപ്പോൾ വീലുകൾ ഉരുളുന്നില്ല, ഒരു വശത്തേക്ക് നിരങ്ങിയപ്പോൾ സംഭവിച്ചതാണ്. അല്ലാതെ ബ്രെയ്ക്ക് ലോക്കായിട്ട് സംഭവിച്ചതല്ല. | Alappuzha Tragic Accident

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്
Alappuzha Tragic Accident

ഇത്രയും വലിയ ദുരന്തം നടന്നിട്ട് ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറരുതെന്ന് എംവിഡി ഉദ്യോഗസ്ഥരോട് പറയരുതെന്ന് പറയുകയാണ്. ആ ടവേര എന്നത് ശരിയായ രീതിയിൽ ഓടിച്ചാൽ തന്നെ വണ്ടിക്ക് അരു കൺട്രോളും കിട്ടില്ല. ഇസുസു പാന്ഥറിനെ ഷെവർലെ ബാഡ്ജ് ഒട്ടിച്ച് ഇന്ത്യക്കാരെ പറ്റിക്കാൻ ജനറൽ മോട്ടോഴ്സിൻ്റെ മറ്റൊരു കളി. നല്ല കുതിരയുടെ ശക്തി ഞൊണ്ടിക്കുതിരയ്ക്ക് കിട്ടുമോ എന്ന് ചോദിക്കുന്നത് പോലെയാണ് അതിൻ്റെ കാര്യം. ഇത്രയും ബാലൻസില്ലാത്ത വണ്ടിയും, ആ വണ്ടിയിൽ 11 യാത്രക്കാരും, കൂടാതെ ലൈസൻസ് കിട്ടി വെറും ആറുമാസമായ ഒരു കോളേജ് വിദ്യാർത്ഥിയുടെ ഡ്രൈവിങ്ങും. ഇതു മാത്രം മതി അപകടം നടന്നതിൻ്റെ കാരണം മനസിലാക്കാൻ.

വണ്ടി ഒരു വശത്തേക്ക് തിരിഞ്ഞ് പോയി ഇടിച്ചെന്ന് കാണാം. കാറിൻ്റെ മുന്നിലെ ലെഫ്റ്റ് ഫെൻഡറും, സി പില്ലർ വരെയുള്ള സ്ഥലങ്ങളിൽ കിട്ടിയ ആഘാതത്തിൽ, അതിൽ ഉണ്ടായ 11 യാത്രക്കാരും മരിച്ചു പോയെന്ന് പറഞ്ഞാലും അതിശയിക്കാനാവില്ല. കാരണം പ്രതിരോധം കുറഞ്ഞ ഭാഗത്താണ് ഇടി കിട്ടിയത്.

  ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

ഇപ്പോൾ ഈ സംഭവത്തെ കുറിച്ചും, വണ്ടി എങ്ങനെ വെട്ടിത്തിരിഞ്ഞെതിനെ കുറിച്ച് പല കഥകളും പരക്കുന്നുണ്ട്. ശക്തമായി മഴ പെയ്യുമ്പോൾ, കൂടുതൽ ലോഡിൽ ഓടുന്ന വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമാകാൻ, സ്റ്റിയറിംങ്ങ് ചെറുതായൊന്ന് ചലിച്ചാൽ മതി.

മഴയുള്ളപ്പോൾ ധൃതികൂട്ടി പോകാതെ, സാഹചര്യം മനസിലാക്കി ശ്രദ്ധയോടു കൂടി വണ്ടി ഓടിക്കണം. മഴയത്ത് വാഹനമോടിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, ഒരു സ്ഥലത്ത് നിർത്തിയിട്ട് മഴ തോരുന്നത് വരെ കാത്തിരിക്കുക. സ്വന്തം ജീവനേക്കാൾ വലുതല്ലല്ലോ, കുറച്ച് സമയം വൈകിയതിൻ്റെ പേരിൽ നഷ്ടമാവുന്ന എന്ത് കാര്യവും.

ഡ്രൈവിങ്ങിൻ്റെ വീഡിയോകളൊക്കെ കണ്ട് കഴിഞ്ഞാൽ റെസ്പോൺസിബിൾ ഡ്രൈവറാകാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്. കാരണം മറ്റുള്ളവരുടെയും സ്വന്തം ജീവൻ്റെയും ഉത്തരവാദികൾ ഡ്രൈവിംങ്ങ് ചെയ്യുന്നവരാണെന്ന് ഓർക്കുക.’ അദ്ദേഹത്തിൻ്റെ ഈ പോസ്റ്റ് ഓരോരുത്തരും ഏറ്റെടുത്തിരിക്കുകയാണ്.

Story Highlight : CCTV footage of the Alappuzha Tragic Accident reveals the true cause, sparking discussions on safe driving practices.

Related Posts
ആലപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയും അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും
Alappuzha daughter murder case

ആലപ്പുഴ ഓമനപ്പുഴയിൽ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിനൊപ്പം അമ്മയും അറസ്റ്റിലായി. Read more

ഓമനപ്പുഴ കൊലപാതകം: മകൾ വൈകിയെത്തിയതിന് കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
Omanapuzha murder case

ആലപ്പുഴ ഓമനപ്പുഴയിൽ മകൾ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. മകൾ വൈകിയെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് Read more

ഓമനപ്പുഴ കൊലപാതകം: വീട്ടുകാരുടെ മുന്നിലിട്ട് മകളെ കൊന്ന് പിതാവ്
Omanappuzha Murder Case

ആലപ്പുഴ ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന 29 വയസ്സുള്ള ഏയ്ഞ്ചൽ Read more

  ആലപ്പുഴയിൽ ലോട്ടറി ടിക്കറ്റും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു
ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി; സംഭവം ഹൃദയസ്തംഭനം എന്ന് വരുത്തി തീർക്കാൻ ശ്രമം
Alappuzha daughter murder

ആലപ്പുഴ ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി. സംഭവത്തിൽ പിതാവ് ജോസ് മോനെ പോലീസ് Read more

ആലപ്പുഴയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് കസ്റ്റഡിയിൽ
Alappuzha woman death

ആലപ്പുഴ ഓമനപ്പുഴയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏയ്ഞ്ചൽ ജാസ്മിനാണ് മരിച്ചത്. Read more

ആലപ്പുഴയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Alappuzha student death

ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാറശാല Read more

ആലപ്പുഴയിൽ ലോട്ടറി ടിക്കറ്റും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു
Lottery bag missing

ആലപ്പുഴയിൽ ലോട്ടറി ഏജന്റ് അലക്സാണ്ടറിൻ്റെ അഞ്ചു ലക്ഷം രൂപയുടെ ടിക്കറ്റുകളും അമ്പതിനായിരം രൂപയും Read more

ചേർത്തലയിൽ കുടിവെള്ള ടാങ്കിൽ കുളിച്ച് യുവാക്കൾ; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
drinking water tank

ആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് കുടിവെള്ള ടാങ്കിൽ ഇറങ്ങി കുളിച്ച മൂന്ന് യുവാക്കളെ പോലീസ് Read more

തൃശ്ശൂരിൽ ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു; അമ്മയ്ക്ക് പരിക്ക്
Thrissur bike accident

തൃശ്ശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) Read more

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം
free PSC coaching

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന Read more

Leave a Comment