ആലപ്പുഴയിലെ അപൂർവ്വ വൈകല്യ ജനന കേസ്: ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു

Anjana

Alappuzha rare disability birth case

ആലപ്പുഴയിൽ അപൂർവ്വ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടായിരിക്കുന്നു. ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടതോടെ, ആരോഗ്യമന്ത്രി വീണാ ജോർജ് രൂപീകരിച്ച വിദഗ്ധ സമിതി മാത്രമായിരിക്കും ഇനി സംഭവം അന്വേഷിക്കുക. സ്കാനിങ് ലാബുകൾക്കെതിരെ പ്രാഥമിക റിപ്പോർട്ട് നൽകിയ ജില്ലാതല സമിതിയും അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവും നൽകുന്ന റിപ്പോർട്ടുകൾ വ്യത്യസ്തമായാൽ വിവാദമാകുമെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് പിന്നിൽ.

സ്കാനിങ് റിപ്പോർട്ടിൽ ഒരേ ഡോക്ടർക്ക് രണ്ട് ഒപ്പ് കണ്ടെത്തിയ സംഭവവും ആരോഗ്യവകുപ്പ് പ്രത്യേകം അന്വേഷിക്കും. കുഞ്ഞിനെ ജനിതക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു. തെളിവുകൾ ശേഖരിക്കാൻ സ്കാനിങ് നടന്ന ലാബുകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുമെന്നും വ്യക്തമാക്കി. ജില്ലാമെഡിക്കൽ ഓഫീസർ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ആശുപത്രിയിലെ ഡോക്ടർമാർ കുറ്റക്കാരല്ലെന്നും, സ്വകാര്യ ലാബുകളുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നും പരാമർശിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുഞ്ഞിന്റെ അസാധാരണ രൂപത്തിന്റെ കാരണം കണ്ടെത്താൻ ജനിതക വൈകല്യമുണ്ടായതാണോ എന്നറിയാൻ ജനിതക പരിശോധന നടത്തും. അമ്മയുടെയും കുഞ്ഞിന്റെയും രക്തസാമ്പിളുകൾ തിരുവനന്തപുരത്തേക്ക് അയയ്ക്കുമെന്നും അധികൃതർ അറിയിച്ചു. ആലപ്പുഴ ഡിവൈഎസ്പി എംആർ മധുബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആരോപണ വിധേയമായ സ്വകാര്യ ലാബുകളിൽ എത്തി സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിച്ചു തുടങ്ങിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Story Highlights: District-level inquiry committee dissolved in Alappuzha rare disability birth case; expert committee to investigate

Leave a Comment