പതിനഞ്ച് വർഷത്തെ നിഗൂഢതയ്ക്ക് വിരാമം: കലയുടെ കൊലപാതകത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ

Anjana

പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴ മാന്നാറിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മരണത്തിൽ നിർണായക വഴിത്തിരിവ്. കലയെന്ന ഇരുപതുകാരിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടതായി സംശയം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ കലയുടെ ഭർത്താവ് അനിൽ കുമാറും ചില സുഹൃത്തുക്കളും ഉൾപ്പെടുന്നു.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പതിനഞ്ച് വർഷം പഴക്കമുള്ള കേസിൽ പുനരന്വേഷണം ആരംഭിച്ചത്. കലയുടെ പ്രണയവിവാഹത്തിന് ശേഷമാണ് അവൾ കാണാതായത്. ഭർത്താവ് വിദേശത്തേക്ക് പോയിരുന്നു. അടുത്തിടെ അനിൽ കുമാറിനെ നാട്ടിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കലയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടതായി അനിൽ മൊഴി നൽകി. ഇതിനെ തുടർന്ന് അവർ താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്ക് കുഴിച്ച് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here