ബോക്സിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റർടെയ്നർ ‘ആലപ്പുഴ ജിംഖാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘തല്ലുമാല’ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെയും റീലിസ്റ്റിക് സ്റ്റുഡിയോയുടെയും ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം), അനഘ രവി എന്നിവർക്ക് പുറമേ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം വിഷ്ണു വിജയ് നിർവഹിക്കുന്നു. നിഷാദ് യൂസഫ് ചിത്രസംയോജനം നിർവഹിക്കുന്ന ‘ആലപ്പുഴ ജിംഖാന’യുടെ വിതരണം സെൻട്രൽ പിക്ചേഴ്സും ട്രൂത്ത് ഗ്ലോബൽ ഫിലിംസും ചേർന്നാണ് നിർവഹിക്കുന്നത്.
Story Highlights: Khalid Rahman’s ‘Alappuzha Jimkhana’ first look poster released, starring Naslen, Ganapathi, Lukman, and Sandeep Pradeep.